Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗളൂരു കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ച ഡ്രൈവര്‍ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു..

ബംഗളൂരു കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ച ഡ്രൈവര്‍ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു..

ബരാമതിയില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്നുവീണു

കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്‍.. ലോക്‌സഭയില്‍ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതില്‍ നിന്ന് 'കേരളം' ..

റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച്‌ റഷ്യൻ ഉപ പ്രധാനമന്ത്രി..പക്ഷെ അപകടം..ട്രെയിൻ കടന്നു പോകുന്നത് ശത്രുരാജ്യങ്ങളിലൂടെ..

യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും, സേവന ദാതാക്കള്‍ക്കും ഘട്ടംഘട്ടമായി നിരക്കുകള്‍... എത്ര രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ്..?

ബംഗളൂരു കെഎസ്‌ആർടിസി ബസ് അപകടത്തില്‍ മരിച്ച ഡ്രൈവർ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ 5 മണിയോടെയാണ് മൃതദേഹം വെള്ളയിലെ വീട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ബിഡതിക്ക് സമീപം മൈസൂർ- ബെംഗളൂരു അതിവേഗ ഹൈവേയില്‍ അപകടമുണ്ടായത്.

കോഴിക്കോട് നിന്ന് പുറപ്പെട്ട കെഎസ്‌ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ബിഡതിക്ക് സമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോർഡില്‍ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ബസ് ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ അരുണ്‍ എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ജോലിക്കായി പോയ മിഥിലേഷ് ചേതനയറ്റ് വന്നതിന്റെ ആഘാതത്തിലാണ് കുടുംബം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new