കെ.ആർ പുരം മെട്രോ സ്റ്റേഷന് സമീപം ഞായറാഴ്ച രാവിലെ പത്തോടെ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച സി.ജെ. ഹന്നയാണ് (32) അപകടത്തില്‍ പെട്ടത്.
കെ.ആർ പുരം റെയില്‍വേ സ്റ്റേഷനും മെട്രോ സ്റ്റേഷനും സമീപമുള്ള റോഡില്‍ ബി.എം.ടി.സി ഇലക്‌ട്രിക് ബസ് ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ പിൻസീറ്റില്‍ ഇരുന്ന ഹന്ന വീണു. കെ.ആർ പുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

