Dailyhunt
ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം....

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം....

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്ബനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്ബുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്ബോള്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കോടതി

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. നെലമംഗലയിലെ ജിൻഡലില്‍ തുമകുരുവില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ദേശീയപാതയില്‍ ശനിയാഴ്ച അർധരാത്രിയോടെ കാറും സംസ്ഥാന ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ്‌അപകടം.

നാലുപേർ സംഭവസ്ഥലത്തും അഞ്ചാമൻ ആശുപത്രിയിലുമാണ് മരിച്ചത്. രാജാനുകുണ്ടെക്ക് സമീപത്ത് സായ് കോളജിലെ വിദ്യാർഥിയും ദൊഡ്ഡബല്ലാപുര സ്വദേശിയുമായ ഹർഷിത് (23), ലിഖിത് (23)എന്നിവരാണ് മരിച്ച രണ്ട് യുവാക്കളെന്ന് തിരിച്ചറിഞ്ഞു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

ജിൻഡാലിനടുത്തുള്ള ഫ്ലൈഓവറില്‍ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കാർ ഡിവൈഡറിലും പിന്നീട് ബംഗളൂരുവില്‍നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ തീവ്രതയില്‍ കാർ പൂർണമായും ബസിന്റെ മുൻഭാഗം ഭാഗികമായും തകർന്നു. ബസില്‍ സഞ്ചരിച്ചിരുന്ന 43 യാത്രക്കാർക്ക് സാരമല്ലാത്ത പരിക്കേറ്റു. മദനായകനഹള്ളി പൊലീസ് അപകടസ്ഥലം സന്ദർശിച്ച്‌ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new