Dailyhunt
ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്ബനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്ബുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്ബോള്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കോടതി

ബംഗ്ലദേശില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദിയുള്‍പ്പെടെ 13 രാജ്യങ്ങളുടെ നേതാക്കള്‍ക്കാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചത്. ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസാണ് ഈ നേതാക്കളെ ക്ഷണിച്ചത്. മോദിയെ ക്ഷണിച്ച വിവരം ബിഎന്‍പി വക്താവും കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ, ഖത്തര്‍, മലേഷ്യ, ബ്രൂണയ്, ശ്രീലങ്ക, നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് മുഹമ്മദ് യൂനുസ് ക്ഷണപത്രം തയാറാക്കിയത്. എന്നാല്‍, സത്യപ്രതിജ്ഞച്ചടങ്ങില്‍ മോദി പങ്കെടുക്കില്ലെന്ന് ഉറപ്പായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഫെബ്രുവരി 17ന് ഇന്ത്യയിലെത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത് ഒഴിവാക്കിയതെന്നാണ് വിവരം. മക്രോയും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ചകളും നേരത്തെ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ ഇടപാടുകളിലടക്കം വമ്ബന്‍ തീരുമാനങ്ങള്‍ ഈ ചര്‍ച്ചയില്‍ ഉണ്ടാകും.

മൂന്നില്‍രണ്ടു ഭൂരിപക്ഷം നേടിയാണു ബംഗ്ലദേശില്‍ താരിഖ് റഹ്മാന്റെ നേതൃത്വത്തില്‍ ബിഎന്‍പി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ബംഗ്ലാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ വിളിച്ച്‌ ആശംസകള്‍ നേര്‍ന്നിരുന്നു.

നിയമവാഴ്ച എന്തുവില കൊടുത്തും പുനഃസ്ഥാപിക്കുകയാണു പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് താരിഖ് റഹ്മാന്‍ പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യത്തിന് അനുസൃതമായാണ് ബംഗ്ലദേശിന്റെ വിദേശനയം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new