Dailyhunt
ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

ഹിമാചല്‍ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസില്‍ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ഗതാഗതതടസ്സം, ലോറി പാലത്തിനിടയില്‍ കുടുങ്ങിയ നിലയില്‍

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു... ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്ന് സൂചന

പശ്ചിമ ബംഗാളില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ റീ പോളിംഗ് ആരംഭിച്ചു.... രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആദിത്യ(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. നാലുപേരുള്ള മുറിയിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒപ്പമുള്ളവര്‍ കോളജില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോളജില്‍ വിവരമറിയിക്കുകയായിരുന്നു. കോളജ് അധികൃതര്‍ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം ഇതുവരെയും അറിവായിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new