Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നല്‍കുന്നതായി കാലാവസ്ഥാ വിദഗ്ധര്‍..

ബിഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നല്‍കുന്നതായി കാലാവസ്ഥാ വിദഗ്ധര്‍..

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ

എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കി ഡിജിപിയാക്കി ; സര്‍ക്കാര്‍ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും ഭീഷണിമൂലം കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്‌, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും പാക്കിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളിലും നിലനിന്നിരുന്ന തീവ്ര ന്യൂനമർദം പൂർണമായി വിട്ടുമാറും മുൻപുതന്നെ ബംഗാള്‍ ഉള്‍ക്കടലിലും കിഴക്കൻ ഇന്ത്യയിലും ശക്തമായ മേഘാവൃത സാഹചര്യം ഉടലെടുത്തു കഴിഞ്ഞു.

ഈ പ്രക്രിയ മണ്‍സൂണ്‍ ചക്രത്തെ രാജ്യത്തുടനീളം വീണ്ടും സജീവമാക്കിയേക്കും.ബിഹാർ, ഝാർഖണ്ഡ്, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും അനുബന്ധ പ്രദേശങ്ങളിലും കാര്യമായി മേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നല്‍കുന്നതായി കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഒരു കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് അടുത്തതിലേക്കുള്ള ഈ വേഗത്തിലുള്ള മാറ്റം കാരണം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തടസ്സമില്ലാതെ മഴ തുടരും.

അതായത് വരും ദിവസങ്ങളില്‍ കേരളത്തില്‍ മാത്രമല്ല പല സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് വരുന്നുണ്ട് . തുടർച്ചയായി മഴ ലഭിക്കുന്നത് കാർഷിക മേഖലയ്ക്ക് അനുഗ്രഹമാണെങ്കിലും, ഇതിനകം തന്നെ കനത്ത മഴ ലഭിച്ച്‌ മണ്ണ് കുതിർന്നു കിടക്കുന്ന പ്രദേശങ്ങളില്‍ ഇത് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ദീർഘനേരം നിലനില്‍ക്കാനും പ്രാദേശികമായ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും ഇത് കാരണമായേക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new