Tuesday, 18 Jun, 1.20 am മലയാളി വാര്‍ത്ത

ന്യൂസ്
ബിജെപി എംപി ഓം ബിര്‍ള പതിനേഴാം ലോക്‌സഭാ സ്പീക്കര്‍

ബിജെപി എംപി ഓം ബിര്‍ള പതിനേഴാം ലോക്‌സഭയുടെ സ്പീക്കറാകും. രാജസ്ഥാനിലെ കോട്ട എംപിയാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടു തവണയായി കോട്ടയെ പ്രതിനിധീകരിക്കുന്ന ഓം ബിര്‍ള ഇത്തവണ കോണ്‍ഗ്രസ് നേതാവ് രാംനാരായണന്‍ മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്.

കോട്ടയില്‍നിന്ന് രണ്ടു വട്ടം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള കോട്ട സൗത്തില്‍നിന്ന് മൂന്നു തവണ എംഎല്‍എ ആയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാംനാരായണിനെ 2.79 ലക്ഷം വോട്ടിന്റെഭൂരിപക്ഷത്തിനു തോല്‍പ്പിച്ചാണ് ഓം ബിര്‍ള ലോക്‌സഭയിലെത്തിയത്....

മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ സുമിത്ര മഹാജന് പിന്‍ഗാമിയായിട്ടാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. സുമിത്ര മഹാജന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല. വര്‍ഷങ്ങളായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സുമിത്ര മഹാജന് തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കുന്നില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

മന്ത്രിസഭ ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഭാര്യ അമിത് ബിര്‍ള വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ലോക്‌സഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടി പേര് നിര്‍ദേശിക്കപ്പെടുന്ന വ്യക്തി സ്പീക്കറാകുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് വേണ്ടി വരില്ല. അതേസമയം, പ്രതിപക്ഷം ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കിയാല്‍ ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നേക്കും.

ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി രാഷ്ട്രപതി നിയമിച്ചത് വീരേന്ദ്ര കുമാറിനെയാണ്. തിങ്കളാഴ്ച സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. 300 എംപിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. ബാക്കി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ...

പ്രോ ടേം സ്പീക്കറുടെ മേല്‍നോട്ടത്തിലാണ് സത്യപ്രതിജ്ഞ. ബുധനാഴ്ച പുതിയ സ്പീക്കര്‍ എത്തുന്നതോടെ പ്രോ ടേം സ്പീക്കര്‍ പദവി കൈമാറും

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top