Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചര്‍ച്ചകള്‍ ഊര്‍ജ്ജിതത്തില്‍... രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍.... കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി എഐസിസി നിരീക്ഷകര്‍ ഇന്ന് തിരുവനന്തപുരത്തെത്തും

ചര്‍ച്ചകള്‍ ഊര്‍ജ്ജിതത്തില്‍... രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍.... കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി എഐസിസി നിരീക്ഷകര്‍ ഇന്ന് തിരുവനന്തപുരത്തെത്തും

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

എന്‍എസ്‌എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റർ തകരാറില്‍..... രണ്ടു പേർക്ക് പരുക്ക്

മുഖ്യമന്ത്രി ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയിലേക്ക്. രാവിലെ ആറരയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോകും. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകള്‍ക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് വരാനിരിക്കെയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക് പോകുന്നത്.

മഹാരാഷ്ട്രയുടെ പിസിസി ചർച്ചകള്‍ക്കായാണ് പോകുന്നതെന്നാണ് ചെന്നിത്തലയുടെ ഓഫീസ് അറിയിക്കുന്നത്. യാത്ര നേരത്തെ തീരുമാനിച്ചതാണെന്നുമാണ് വിശദീകരണമുള്ളത്. എഐസിസി ജനറല്‍ കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെയാണ് തുടരുന്നത്.

പാർട്ടിയിലെ സീനിയോറിറ്റിയും ഭരണ പരിചയവും സാമുദായിക പിന്തുണയും തനിക്കുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ മുഴുവൻ അവകാശവും വിഡി സതീശനുമേല്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയമാണ് ഡല്‍ഹി യാത്രയുടെ ലക്ഷ്യമെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new