Dailyhunt
ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലെ വേദാന്ത പവര്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്ക്. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടങ്ങിക്കിടക്കുന്നതായാണു വിവരം. ബോയ്‌ലര്‍ ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണു പ്രാഥമിക വിവരം. സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു സംഭവം. തൊഴിലാളികള്‍ പ്ലാന്റിനുള്ളില്‍ പണിയെടുത്തോണ്ടിരിക്കവേയാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുണ്ടായതോടെ ജീവനക്കാര്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങാന്‍ തിക്കും തിരക്കും കൂട്ടിയതും സ്ഥിതി വഷളാക്കി. പരുക്കേറ്റവരെ റായ്ഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new