Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരില്‍നിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും

സങ്കടക്കാഴ്ചയായി... അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്‌ട്രിക് ബൈക്കിടിച്ച്‌ മരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പനയെക്കുറിച്ച്‌ ഒരു ഇംഗ്ലിഷ് പത്രത്തില്‍ എഴുതിയ ലേഖനം അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുന്നതിനു തൊട്ടുമുന്‍പാണ് എന്‍.പ്രശാന്തിനെതിരെ നടപടി എടുത്തത്. ഇത് ഒന്‍പതാം തവണയാണ് പ്രശാന്തിനെതിരായ നടപടി. എട്ടാമത്തെ സസ്‌പെന്‍ഷന്‍ ഉത്തരവ് ഞായറാഴ്ച രാത്രി പുറപ്പെടുവിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പനയെക്കുറിച്ച്‌ ഒരു ഇംഗ്ലിഷ് പത്രത്തില്‍ എഴുതിയ ലേഖനം അനുമതിയില്ലാതെയാണ് എന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ നോട്ടിസ്. ഇന്നലെ 3.16ന് തനിക്ക് ഒന്‍പതാമത്തെ നോട്ടിസ് കിട്ടിയതായി പ്രശാന്ത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകിനാണോ ഇന്നലെ രാവിലെ പരാജയപ്പെട്ട മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യമെന്നും പ്രശാന്ത് ചോദിച്ചു.

സസ്‌പെന്‍ഡ് ചെയ്തതു വോട്ടെണ്ണലിനു തൊട്ടുമുന്‍പ്

മാധ്യമങ്ങളുമായി അനുമതിയില്ലാതെ സംസാരിച്ചത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച രാത്രി എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി ചീഫ് സെക്രട്ടറി എ.ജയതിലക് ഉത്തരവിറക്കിയത്. പ്രശാന്തിനെതിരായ എട്ടാമത്തെ അച്ചടക്കനടപടിയാണിത്. തിങ്കളാഴ്ച (മേയ് 4) പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ അവസാനിക്കാനിരുന്നതാണ്. എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങളുടെ പേരില്‍ പുതുതായി അച്ചടക്കനടപടികള്‍ ആരംഭിച്ചുവെന്നും സസ്‌പെന്‍ഷന്‍ തുടരുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. മാര്‍ച്ചിലും ഏപ്രിലിലും അച്ചടി, ദൃശ്യ, സമൂഹമാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച്‌ പ്രസ്താവനകള്‍ നടത്തിയെന്നും ഇതു ചട്ടവിരുദ്ധമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഡോ.എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11നാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്‌പെന്‍ഡ് ചെയ്തത് കേരളത്തിന്റെ സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യവുമായിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സര്‍ക്കാര്‍ പ്രശാന്തിനെതിരായ നടപടി പല ഘട്ടങ്ങളിലായി നീട്ടുകയാണ് ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new