Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച്‌ കോടതി

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച്‌ കോടതി

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കില്‍: ചെറിയാൻ ഫിലിപ്പ്

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേർക്ക് പരിക്ക്

സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും. മുംബയ് ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബയ് വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. തടവ് ശിക്ഷ ഒരു വര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണിയില്ല.

2015 മുതല്‍ നടക്കുന്ന നിയമവ്യവഹാരത്തിനൊടുവിലാണ് കോടതി വിധി. ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതിയിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ മുന്നോട്ടുപോയില്ല. തുടര്‍ന്ന് മുംബയ് വ്യവസായി ദിനേശ് മേനോന്‍ ബോറിവലി കോടതിയെ സമീപിക്കുകയായിരുന്നു. വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. വഞ്ചനക്കേസ് റദ്ദാക്കണമെന്ന് എംഎല്‍എ സുപ്രീകോടതിയില്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു.

ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മാണി സി കാപ്പന്‍ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഹാജരാകാതെ എങ്ങനെ വിധി പറയുമെന്നും മാണി സി കാപ്പന്‍ ചോദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new