കിഴക്കൻ ഡല്‍ഹിയിലെ വിവേക് വിഹാർ മേഖലയിലെ നാലുനില ഫ്ളാറ്റില്‍ വൻ അഗ്നിബാധ. ചുരുങ്ങിയത് ഒൻപതുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നാണ് തീ പടർന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് തീ പടർന്നു പിടിച്ചത്. താമസക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപടർന്നതെന്നാണ് കരുതുന്നത്.
അപകടത്തിന് പിന്നാലെ പതിനാല് ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. രണ്ടുമണിക്കൂറിന് ശേഷം ആറുമണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തില്‍ കുടുങ്ങിയ പന്ത്രണ്ടിലധികം ആളുകളെ രക്ഷിച്ച് പുറത്തെത്തിച്ചു. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

