Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച്‌ പാളയം പ്രദീപ്

ഡല്‍ഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച്‌ പാളയം പ്രദീപ്

ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങള്‍ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോണ്‍സറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച്‌ മുഖ്യമന്ത്രി

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച്‌ മന്ത്രി ബിന്ദു കൃഷ്‌ണ

ചിറയിൻകീഴിലെ കയ്യാങ്കളി കൈവിട്ടെന്ന് പകല്‍ പോലെ വ്യക്തമായിട്ടും രമ്യയ്ക്കെതിരെ ഒരു നടപടിയും വേണ്ട എന്ന തീരുമാനത്തിലാണ് പാർട്ടി. എന്തായാലും നാണംകെട്ടു ഇനിയെ എന്തെങ്കിലും വിധത്തില്‍ അത് വെളുപ്പിച്ചെടുക്കാം എന്ന് കരുതിയപ്പോള്‍ ദാ കിടക്കുന്നു ചട്ടീം കലവും പൊട്ടി നിലത്ത്. എവിടെയാണോ പ്രശ്നം തുടങ്ങിയത് അവിടെ തന്നെ കാര്യങ്ങള്‍. പാളയം പ്രദീപ് രമ്യയുടെ ഔദ്യോഗിക മീറ്റിങ്ങുകളില്‍ പോലും ഒപ്പം പോകുന്നു എന്നതായിരുന്നല്ലോ വിമർശന തുടക്കം. അത് അങ്ങനെ തന്നെയെന്ന് വീണ്ടുമാവർത്തിക്കുന്നു പാളയം പ്രദീപ് .

കേരളത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർക്കാകെനാണക്കേടുണ്ടാക്കിയ ചിറയിൻകീഴ് കൂട്ടയടി സംഭവത്തെ ന്യായീകരിച്ച്‌ പാർട്ടിയില്‍ നടപടിക്ക് വിധേയനായ പാളയം പ്രദീപ്. താൻ ഇപ്പോഴും രമ്യാ ഹരിദാസ് എംഎല്‍എയുടെ സ്റ്റാഫ് ആണെന്നും അക്കാര്യം തെളിയിക്കുമെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. രമ്യ ഹരിദാസ് എംപിയായിരിക്കെ അവരുടെ സ്റ്റാഫായിരുന്നു എന്നതിന് ഡല്‍ഹിയില്‍ നിന്ന് ശമ്പളം വന്നതിന് തെളിവുണ്ട്. ഇപ്പോള്‍ അവർക്ക് വെക്കാവുന്ന സർക്കാർ ഉദ്യോഗസ്ഥൻ ഒഴികെയുള്ള രണ്ട് സ്റ്റാഫുകളില്‍ ഒരാള്‍ താനാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള തെളിവ് തരും. താൻ ആലത്തൂരില്‍ യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നപ്പോഴാണ് ആദ്യമായി ആലത്തൂർ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംപിയുണ്ടാകുന്നത്.

ചിറയിൻകീഴില്‍ രമ്യാ ഹരിദാസ് എംഎല്‍എ ആയതില്‍ എന്‍റെ വിയർപ്പും ബുദ്ധിയുമുണ്ട്. പാർട്ടിക്ക് എന്ത് നടപടിയും എടുക്കാം. എന്‍റെ രാഷ്ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം. ഞാൻ യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. പഞ്ചായത്ത് മെമ്പറായിരുന്നു കെപിസിസി മെമ്പറാണ്. രമ്യ ഹരിദാസ് ആലത്തൂർ പാർലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാൻ വരുമ്പോള്‍ ഞാൻ യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റായിരുന്നു. അന്നു മുതല്‍ അവരുടെ കൂടെ സഹായിക്കാൻ എല്ലാ കാര്യങ്ങള്‍ക്കുമുണ്ടായിരുന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ആണ്. അവിടെ പോയി ഒരു മീറ്റിംഗില്‍ തനിക്ക് പങ്കെടുക്കാൻ കഴിയുമോ. അത് തെറ്റിദ്ധാരണ കൊണ്ട് പറയുന്നതാണ്. അന്ന് എസ് സി ഡിപ്പാർട്ട്മെന്റിലെ രണ്ട് ഉദ്യോഗസ്ഥർ രമ്യയെ കാണണം എന്ന് പറഞ്ഞു. അവരോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വന്നിരിക്കാൻ പറഞ്ഞു. അവിടെ പോയതാണ്. അല്ലാതെ ഔദ്യോഗിക യോഗമല്ല. ആർക്കും ഉദ്യോഗസ്ഥരെ വിളിച്ച്‌ ചോദിക്കാം. അവിടെ സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനോടോ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്‍റിനോടോ ചോദിക്കാം.

അവിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചെറിയ തെറ്റിദ്ധാരണയുണ്ട് അത് പറഞ്ഞു പരിഹരിച്ചു കഴിഞ്ഞു. അവരെ ഒഴിവാക്കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്തു എന്നാണ് അവർ കരുതിയത്. അവിടെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പെരുമാറ്റ ചട്ടം നിലനില്‍ക്കുകയാണ്. അതിനാല്‍ അങ്ങനെ ഔദ്യോഗികമായി യോഗം വിളിക്കാൻ കഴിയില്ല. സജാദിന്റെ വീട്ടിലേക്ക് ചിരിച്ച്‌ കളിച്ചാണ് പോയത്. അവിടെ ചെന്ന് സംസാരിച്ചിരിക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കം ഉണ്ടായി എന്നത് സത്യമാണ്. അതിന്‍റെ പേരിലുണ്ടായ തെറ്റിദ്ധാരണ പാർട്ടിക്കുള്ളില്‍ പറഞ്ഞ് തീർക്കും.

വീട്ടില്‍ പോയി കുട്ടിയെ ഫേസ് ബുക്ക് മെസേജ് വായിപ്പിച്ചു എന്നത് തെറ്റാണ്. പാളയം പ്രദീപ് ഗുണ്ടയാണെന്ന് പറയുന്നത് മാധ്യമങ്ങളാണ്. ഞാൻ കോണ്‍ഗ്രസ് പാർട്ടിക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്. ഇനിയും പ്രതികരിക്കും. രമ്യാ ഹരിദാസ് ഡല്‍ഹിയിലേക്ക് മുങ്ങിയെന്ന മാധ്യമ വാർത്തകള്‍ തെറ്റാണ്. കോണ്‍ഗ്രസ് നേതൃത്വം എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വമാണ് രമ്യക്ക് ടിക്കറ്റ് എടുത്ത് നല്‍കിയത്. രമ്യ ഹരിദാസിനെ സഹായിച്ചത് ഒരു കുറ്റമാണെങ്കില്‍ ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു. കോണ്‍ഗ്രസിനെ സഹായിക്കാൻ ആർക്ക് വേണ്ടിയും രംഗത്തുണ്ടാകും.

അതേ സമയം തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് രമ്യ ഹരിദാസ് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ചിറയിൻകീഴിലെ പ്രശ്നങ്ങള്‍ ഏതൊരു വീട്ടിലും പാർട്ടിയിലുമുള്ളത് പോലെയാണ്. പറഞ്ഞാല്‍ തീരുന്നതാണ്. ഡല്‍ഹിയിലേക്ക് പോകാൻ ടിക്കറ്റെടുത്തതാണ്. പക്ഷേ ശാരീരിക അവശതകള്‍ കാരണം പോകാൻ കഴിഞ്ഞില്ല. പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പാലക്കാട്ട് എത്തിയത്. ഇന്ന് ഡല്‍ഹിക്ക് പോകാൻ കഴിയുമോ എന്ന് നോക്കും. താൻ ഇന്നും നാളെയും മറ്റെന്നാളും ചിറയിൻകീഴില്‍ തന്നെ ഉണ്ടാകും എന്നും പാളയം പ്രദീപ് .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new