Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു

തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതല്‍ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടില്‍ പൊതു ദർശനം

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു.... മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ഗായിക... അനുശോചനയറിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകള്‍ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ(എന്‍.ബി.എഫ്.സി) സ്വര്‍ണ പണയ വായ്പകള്‍ മേയില്‍ 69.9 ശതമാനം വര്‍ദ്ധനയോടെ 3.30 ലക്ഷം കോടി രൂപയിലെത്തി. ഹൗസിംഗ് ഫിനാന്‍സ് കമ്പനികളടക്കം മികച്ച വളര്‍ച്ചയാണ് സ്വര്‍ണ വായ്പകളില്‍ നേടിയത്. എന്‍.ബി.എഫ്.സികളുടെ മൊത്തം വായ്പ 14.2 ശതമാനം ഉയര്‍ന്ന് 58.61 ലക്ഷം കോടി രൂപയായി. മൊത്തം വായ്പയുടെ 43 ശതമാനം വിഹിതവുമായി റീട്ടെയില്‍ മേഖലയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മേയില്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച്‌ ഉപഭോക്താക്കള്‍ 1.94 ലക്ഷം കോടി രൂപയുടെ വായ്പകളാണ് വാങ്ങിയിരുന്നത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകളില്‍ 42 ശതമാനവും വാണിജ്യ റിയല്‍ എസ്‌റ്റേറ്റ് വായ്പകളില്‍ 40.2 ശതമാനവും വളര്‍ച്ചയുണ്ടായി. മൊത്തം റീട്ടെയില്‍ വായ്പകളില്‍ 19.5 ശതമാനം വര്‍ദ്ധനയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new