Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി

ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി. മലപ്പുറം കുനിയില്‍ സ്വദേശി ചീരാത്ത് പി.കെ. സിദ്ദീഖ് (69 വയസ്സ്) ആണ് നിര്യാതനായത്.

തിങ്കളാഴ്ച രാത്രി ഉറങ്ങാനായി കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് സൃഹൃത്തുക്കള്‍ എത്തി വിളിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

ഹോട്ടല്‍, ട്രാൻസ്പോർട്ട് സംരംഭങ്ങളുമായി 42 വർഷമായി ഖത്തർ പ്രവാസിയാണ്. ജൈദ ടവറിന് സമീപം പ്രവർത്തിച്ചിരുന്ന ടോപ്ഫോമിന്റെ ഉടമയായിരുന്നു.
ഭാര്യ: സുഹ്റ നെടിയിരുപ്പ്. പിതാവ്: പരേതനായ പി.കെ ചീരാത്ത് ഉമ്മർ, മാതാവ്: പരേതയായ ഉമ്മാച്ചക്കുട്ടി. സഹോദരങ്ങള്‍: കുഞ്ഞാലിക്കുട്ടി, മുഹമ്മദ് കോയ, ഷബീർ, അബ്ദുറഹിമാൻ, സുബൈദ പുത്തലം, സീനത്ത് പണിക്കര പുറായ, സൗദ ചെറുവാടി, പരേതരായ ഉണ്ണിമോയിൻ, ഫാത്തിമ, സക്കീന. നിയമ നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new