Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദീര്‍ഘകാല ഖത്തര്‍ പ്രവാസി കണ്ണൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

ദീര്‍ഘകാല ഖത്തര്‍ പ്രവാസി കണ്ണൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയില്‍ നിര്യാതനായി. കണ്ണൂർ ചാല ചക്കരക്കല്ല് സ്വദേശി പുത്തൻപുരയില്‍ അബ്ദുല്‍ റസാഖ് (65 വയസ്സ്) ആണ് നിര്യാതനായത്. മകളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം മുമ്പാണ് ദോഹയിലെത്തിയത്. അസുഖബാധിതനായി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലെത്തിച്ച്‌ ഖബറടക്കം നടത്തി.

നാല്‍പ്പത് വർഷത്തിലധികമായി ദോഹ സൂഖ് വാഖിഫില്‍ കച്ചവടക്കാരനാണ്. പിതാവ്: കള്ളിത്തറ അബൂബക്കർ. മാതാവ്: സൈനബ. ഭാര്യ: റസീന. മകൻ: ഷമ്മാസ്. രണ്ട് പെണ്‍മക്കളുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new