Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി വി.ഡി സതീശന്‍. എല്ലാ സ്ഥലത്തും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ഹെലികോപ്ടറുകള്‍ സജ്ജമാണ്. എന്‍ഡിആര്‍എഫ് സംഘത്തെയും പോലീസിനെയും ഫയര്‍ഫോഴ്‌സിനേയും എല്ലാസ്ഥലത്തും നിര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പത്തനംതിട്ടയിലെത്താന്‍ വൈകിയെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും കളക്ടര്‍മാരെയും ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി അവര്‍ നിരന്തരം ബന്ധപ്പെടുകയും ചെയ്തു. താന്‍ നേരിട്ട് ഇവിടെ വരുന്നതിലല്ലല്ലോ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

2018ലെ പ്രളയത്തിന് ശേഷം മുന്നൊരുക്കങ്ങളൊന്നും നടത്താതിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രളയവും വെള്ളക്കെട്ടും കഴിഞ്ഞാല്‍ പുഴയിലെ മാലിന്യങ്ങളും വന്നടിഞ്ഞ മണ്ണും മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new