Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

ഡല്‍ഹിയിലേക്ക് മുങ്ങിയ രമ്യ പാലക്കാട് പൊങ്ങി; KCയെ സോപ്പിട്ട് വീടെത്തും മുമ്പ് അടുത്ത ബോംബ് ‌ പൊട്ടിച്ച്‌ പാളയം പ്രദീപ്

സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎല്‍എ

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തില്‍ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്

അങ്ങനെ എല്ലാം കൊണ്ടും എല്ലായിടത്തും നിന്നും പുറത്താവുകയാണ് ആര്യ . തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടിയേകിക്കൊണ്ട് ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള ആര്യയുടെ നീക്കങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കടുത്ത തടയിട്ടതോടെ മുന്‍ പ്രതീക്ഷകളെല്ലാം തകരുകയായിരുന്നു. ഒടുവില്‍ ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ യുവ വനിതാ നേതാവുമായ ചിന്ത ജെറോമിനെയും,

സെക്രട്ടറിയായി കല്ല്യാശ്ശേരി എം.എല്‍.എയും മുന്‍ എസ്.എഫ്.ഐ നേതാവുമായ എം. വിജിനെയും നിശ്ചയിക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ഉന്നത നേതൃയോഗം അന്തിമ തീരുമാനമെടുത്തു.തലസ്ഥാന നഗരിയുടെ മേയര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് പിന്നാലെ ഡിവൈ.എഫ്.ഐയുടെ സംസ്ഥാന നേതൃനിരയിലേക്ക് വരാന്‍ ആര്യ രാജേന്ദ്രനും അവരെ പിന്തുണയ്ക്കുന്ന ചില പ്രമുഖ നേതാക്കളും വലിയ നീക്കങ്ങളാണ് നടത്തിയത്. സംഘടനാ മികവും യുവ മുഖമെന്ന പ്രതിച്ഛായയും മുന്‍നിര്‍ത്തി ആര്യയെ പ്രസിഡന്റാക്കാനായിരുന്നു നീക്കം. എന്നാല്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

ഈ ആവശ്യത്തോട് തികഞ്ഞ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.സംഘടനാ രംഗത്തെ സീനിയോറിറ്റിയും പ്രവര്‍ത്തന പരിചയവും കുറവാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ആര്യയുടെ പേര് എം.വി. ഗോവിന്ദന്‍ നിരാകരിച്ചത്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളില്‍ ദീര്‍ഘകാലമായി സജീവമായി നില്‍ക്കുന്ന ചിന്ത ജെറോമിനെ തള്ളി ആര്യയെ പ്രതിഷ്ഠിക്കുന്നത് പാര്‍ട്ടിയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. ഗോവിന്ദന്റെ കടുത്ത എതിര്‍പ്പോടെ ആര്യയ്ക്കായി രംഗത്തിറങ്ങിയ മുതിര്‍ന്ന നേതാക്കള്‍പോലും നിശബ്ദരാകാന്‍ നിര്‍ബന്ധിതരായി.

ഇതോടെ കൊല്ലത്തു നിന്നുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തെളിയുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പാര്‍ട്ടി സംസ്ഥാന-ദേശീയ നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിന്തയുടെ പേരിന് എം.വി. ഗോവിന്ദന്‍ പൂര്‍ണ പിന്തുണ നല്‍കി. മുന്‍പ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷയെന്ന നിലയില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തും ചിന്തയ്ക്ക് അനുകൂല ഘടകമായി.സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കല്ല്യാശ്ശേരിയില്‍ നിന്നുള്ള രണ്ടാം തവണ എം.എല്‍.എയായ എം. വിജിന്‍ എത്തുന്നത് സംഘടനാ മികവ് മുന്‍നിര്‍ത്തിയാണ്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ വിജിന്‍ കാഴ്ചവെച്ച മികച്ച പ്രകടനവും അണികളെ ഏകോപിപ്പിക്കാനുള്ള കഴിവുമാണ് ഡിവൈ.എഫ്.ഐയുടെ അമരത്തേക്ക് വഴിതുറന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new