Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടോ ലാം ഇന്ത്യയില്‍.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദര്‍ശിക്കുന്നത്.

ടോ ലാം ഇന്ത്യയില്‍.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദര്‍ശിക്കുന്നത്.

തണ്ണിമത്തൻ മരണങ്ങളില്‍ നടുക്കുന്ന വഴിത്തിരിവ്; കത്തിയില്‍ പുരട്ടിയത് വിഷം? അന്വേഷണം ആസൂത്രിത കൊലപാതകത്തിലേക്ക്...

വിശ്വസ്‌തരായ ഉപദേശകർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു..മമത ബാനർജിയെ പിന്നില്‍ നിന്നും കുത്തി.. നിരവധി ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ സ്ഥാനമൊഴിഞ്ഞേക്കും..

ഞെട്ടിക്കുന്ന അനുഭവം.. സാധാരണക്കാരിയായി ബസ് സ്റ്റാന്‍ഡിലെത്തി പൊലീസ് കമ്മീഷണര്‍..സമീപിച്ചത് 40 ഓളം പുരുഷന്മാർ..അകലെ കാത്തു നിന്ന മഫ്തി പോലിസ് എത്തിപിടികൂടി..

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, പ്രാദേശികവും ആഗോളവുമായ താല്‍പര്യമുള്ള വിഷയങ്ങള്‍ എന്നിവയിലും ചർച്ചകള്‍ നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കും. ഇന്ന് വൈകുന്നേരം രാഷ്ട്രപതി ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ലോക്‌സഭാ സ്പീക്കർ ഓം ബിർളയും അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്യും. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ് സംഘടിപ്പിക്കുന്ന 56-ാമത് സപ്രു ഹൗസ് ലെക്ചറില്‍ ടോം ലാം പ്രഭാഷണം നടത്തും. മൂന്നുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് വിയറ്റ്നാം പ്രസിഡന്റ് ഡല്‍ഹിയിലെത്തിയത്.

വിമാനത്താവളത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. വിയറ്റ്നാം സർക്കാരിലെ വിവിധ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവും ഒരു ബിസിനസ് സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
ബുധൻ രാവിലെ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. തുടർന്ന് അദ്ദേഹം രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അർപ്പിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new