Monday, 20 Jan, 6.55 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
ഡോക്ടര്‍ ചമഞ്ഞ് പീഡനം; കുടുക്കിയത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരന്‍; മര്‍മ്മാണിയില്‍ ഡോക്റ്ററേറ്റ് എന്ന് പറഞ്ഞു പരത്തിയ വ്യാജ വൈദ്യന്‍ പിടിയില്‍

ഡോക്ടര്‍ ചമഞ്ഞ് നാടുനീളെ ചികിത്സയുടെ മറവില്‍ വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത വ്യാജ ഡോക്ടര്‍ ചങ്ങനാശേരിയില്‍ പിടിയില്‍ . പരുമല കല്ലൂപ്പറമ്ബില്‍ ജ്ഞാനദാസ് (48) ആണ്പോലീസ് പിടിയിലായത്. ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന് ലഭിച്ച പരാതിയെതുടര്‍ന്ന് സി.ഐ പി.വി മനോജ്കുമാറും സംഘവും ചേര്‍ന്നാണ് ഇയാളെ അതി വിദഗ്ദ്ധമായി കുരുക്കിയത്.

വൈദ്യനായ ഇയാള്‍ 'ഡോക്ടര്‍' എന്ന് തന്നെ വിളിക്കാന്‍ രോഗികളെയും ബന്ധുക്കളെയും നിര്‍ബന്ധിക്കാറുണ്ടായിരുന്നു. മര്‍മ്മാണി ചികിത്സയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാനും ഇയാള്‍ക്ക് സാധിച്ചു .ഒരു യുവാവിനെ ചികിത്സിക്കാന്‍ വീട്ടിലെത്തിയ ഇയാള്‍ വീട്ടുകാരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്തശേഷം പിന്നീട് പീഡനത്തിലേക്ക് തിരിയുകയായിരുന്നു. 15-കാരിക്ക് സ്ഥിരമായി തലവേദന വരാറുണ്ടായിരുന്ന വിവരം മനസിലാക്കിയ 'ഡോക്ടര്‍' ചികിത്സ നടത്താന്‍ വീട്ടുകാരെ നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ഒരു മുറിയിലാക്കിയശേഷം പീഡിപ്പിക്കുകയായിരുന്നു . പെണ്‍കുട്ടിയെ പീഡിപ്പിച്ചതറിഞ്ഞ് സഹോദരന്‍ ചോദ്യം ചെയ്തു. ഇത് ചികിത്സയുടെ ഭാഗമാണെന്നായിരുന്നു 'ഡോക്ടറുടെ' മറുപടി കൊടുത്തത് . കൂടാതെ പുറത്തുപറയാതിരിക്കാന്‍ സഹോദരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

വളരെ തന്ത്രപരമായിട്ടായിരുന്നു പോലീസ് ഇയാളെ കുടുക്കിയത്. ചികിത്സയ്ക്കായി വരണമെന്ന് വീട്ടുകാരെക്കൊണ്ട് മൊബൈല്‍ ഫോണില്‍ വിളിച്ചാണ് ഇയാളെ സി.ഐ മനോജ് കുമാര്‍ ചങ്ങനാശേരിയില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. എസ്.ഐ രമേശ് ബാബു, എ.എസ്.ഐ മാരായ സിജു കെ.സൈമണ്‍, സിജോ ചാണ്ടപ്പിള്ള, ഷാജി എന്നിവരും സി.ഐയ്ക്കൊപ്പം ഉണ്ടായിരുന്നു. റാന്നിയിലെ ഒരു വീട്ടമ്മയില്‍ നിന്ന് അഞ്ചു പവന്റെ ആഭരണങ്ങളും പണവും തട്ടിയെടുത്തതിന് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിചിട്ടിട്ടുണ്ട് . 2014-ലാണ് സംഭവം നടന്നത് . കൂടുതല്‍ വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും അറിയുന്നു. എന്നാല്‍ വിശദവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top