Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയില്‍പെട്ടു മരിച്ചു

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകള്‍ക്കും മറ്റ് പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

എസ്. ശ്രീജിത്തിന് സർക്കാർ നല്‍കിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി . എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

അതേസമയം, ദേശീയപാത ഫീസ് ചട്ടങ്ങള്‍ പ്രകാരം പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇളവുകളുടെ ആനുകൂല്യം കെ.എസ്.ആര്‍.ടി.സിക്കും ലഭ്യമാണെന്ന് നിതിൻ ഗഡ്കരി. പതിവായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഒറ്റ യാത്രക്കായി പ്രതിമാസം സാധാരണ ഫീസിന്‍റെ മുന്നില്‍ രണ്ട് മാത്രം അടച്ചാല്‍ മതി.

24 മണിക്കുറിനുള്ളില്‍ മടങ്ങി വരുന്ന യാത്രക്ക് ഒറ്റ യാത്രാഫീസിന്‍റെ ഒന്നരമടങ്ങ് അടച്ചും ടോള്‍ പ്ലാസ് സ്ഥിതി ചെയ്യുന്ന ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാണിജ്യ വാഹനങ്ങള്‍ക്ക് സർവിസ് റോഡോ ബദല്‍ റോഡോ ഇല്ലെങ്കില്‍ നിശ്ചിത ടോളിന്‍റെ 50 ശതമാനം നല്‍കി യാത്ര ചെയ്യാവുന്ന ആനുകൂല്യം കെ.എസ്.ആര്‍.ടി.സിക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new