Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എടച്ചേരിയില്‍ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭര്‍ത്താവ് 24 വര്‍ഷത്തിനുശേഷം പിടിയില്‍

എടച്ചേരിയില്‍ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭര്‍ത്താവ് 24 വര്‍ഷത്തിനുശേഷം പിടിയില്‍

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ ഉള്‍പ്പെടെ 930 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

മോഷണപ്പണത്തില്‍ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവില്‍ കുടുങ്ങി...

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തില്‍ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

എടച്ചേരിയില്‍ 35-കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിലായി. എടച്ചേരി വേങ്ങോളിയില്‍ ജമീലയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് ഹമീദിനെ വർഷങ്ങള്‍ക്കുശേഷം കാസർകോട് ആദൂരില്‍ നിന്ന് പിടികൂടിയത്.

2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്. ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഹമീദിനെക്കുറിച്ച്‌ കഴിഞ്ഞ 24 വർഷമായി ഒരുവിവരവുമില്ലായിരുന്നു. പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കാസർകോട് ആദൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുണ്ടെന്ന് മനസിലായത്. ഇയാള്‍ ആദൂരിലെ ബോവിക്കാനത്ത് മത്സ്യവില്‍പ്പനക്കാരനായി ജോലിചെയ്തിരുവരികയായിരുന്നുവെന്നും പോലീസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new