Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍

അബിൻ വർക്കി സഞ്ചരിച്ച കാർ മറിഞ്ഞു...! ഞെട്ടി വിറച്ച്‌ ദൃക്‌സാക്ഷി.! MLA ആശുപത്രിയില്‍ ..! ജനങ്ങള്‍ പ്രാർത്ഥനയില്‍

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയാഘോഷത്തോടനുബന്ധിച്ച്‌ ആഗസ്റ്റ് 28 ന് രാവിലെ 9.30 ന് ശിവഗിരി മഠത്തില്‍ നടക്കുന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും....

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം...

കെ.എസ്.ആര്‍.ടി.സിയുടെ പ്രിയദര്‍ശിനി ബസ്സില്‍ സൗജന്യയാത്ര ചെയ്യുന്ന വനിതകളേക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ ഗതാഗത മന്ത്രി സി.പി. ജോണിനെതിരേ വിമര്‍ശനവുമായി മുന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. സൗജന്യത്തിനുവേണ്ടി ദാരിദ്ര്യം അനുഭവിക്കുകയാണെന്ന് സ്ത്രീകളെ കുറ്റപ്പെടുത്തുന്ന ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്നും മൂന്നുമാസംകൊണ്ടുതന്നെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോള്‍ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോള്‍ നാമമാത്രമായ ബസുകളില്‍ മാത്രം സൗജന്യയാത്ര ചെയ്‌തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളില്‍ സൗജന്യയാത്ര ചെയ്യുമ്പോള്‍ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക..ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സര്‍ക്കാരേ....

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new