Saturday, 02 Nov, 2.07 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരം ആനന്ദിന്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരം ആനന്ദിന്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക.മന്ത്രി എ കെ ബാലനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അര്‍പ്പിക്കാനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛന്‍ പുരസ്കാരം

വൈശാഖന്‍ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത് . 1936 ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദ് സൈനികനായും , ഗവണ്മെന്റ് സര്‍വ്വീസിലും സേവനം ചെയ്തിട്ടുണ്ട് . പി സച്ചിദാനന്ദന്‍ എന്നാണ് യഥാര്‍ത്ഥ പേര് .

നോവല്‍, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ ആനന്ദിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ ..ആള്‍ക്കൂട്ടം ,മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നോവലുകളിലൂടെയാണ് ആനന്ദ് മലയാളികള്‍ക്കിടയില്‍ പ്രശസ്തനായത് . ആള്‍ക്കൂട്ടം എന്ന കൃതിക്ക് യശ്പാല്‍ അവാര്‍ഡും അഭയാര്‍ത്ഥികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചെങ്കിലും മുമ്ബ് സ്വീകരിച്ചിരുന്നില്ല....

. . വീടും തടവും, ജൈവമനുഷ്യന്‍- ഇവ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാകുന്നത്‌ വയലാര്‍ അവാര്‍ഡും ഗോവര്‍ദ്ധനന്റെ യാത്രകള്‍ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവര്‍ത്തനത്തിന് 2012-ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top