Sunday, 19 Jan, 11.51 am മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
എല്ലാവരും ഹാപ്പി... ദേവികുളത്തെ ചൂടു പിടിച്ച ഓട്ടത്തിനിടയില്‍ സാമ്ബത്തിക സഹായാഭ്യര്‍ത്ഥനയുമായെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ദേവികുളം സബ് കളക്ടര്‍ സഹായം നല്‍കിയത് വേറിട്ട വഴിയില്‍; സബ് കളക്ടര്‍ വിഷയം ഏറ്റെടുത്തതോടെ സഹായ പ്രവാഹം

എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മൂന്നാര്‍ സ്വദേശിയുടെ അച്ഛന്‍ ഒരു അപേക്ഷയുമായി ദേവികുളം സബ്കളക്ടര്‍ എസ് പ്രേംകൃഷ്ണനെ കാണാനെത്തി. മകന്റെ കോഴ്‌സ് ഫീസായ 15000 രൂപ അടക്കാന്‍ സഹായിക്കണം. ഇതിനിടയില്‍ തിരുവനന്തപുരത്ത് നിന്നും ഒരു വിദ്യാര്‍ത്ഥിയുടെ വിളിയും സബ്കളക്ടറുടെ ഫോണില്‍ വന്നു. സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിന് ഫീസ് അടയ്ക്കാന്‍ 6000 രൂപ വേണം. ഇതെങ്ങനെ പരിഹരിക്കാമെന്ന് തെല്ലൊന്ന് ആലോചിച്ചു. ഒട്ടും താമസിക്കാതെ തന്നെ രണ്ടുപേരുടേയും ആവശ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സബ്കളക്ടര്‍ ഒരു പോസ്റ്റിട്ടു. പിന്നെ പറയേണ്ട...

സബ് കളക്ടര്‍ ബ്രോ ഫെയ്‌സ് ബുക്കിലൂടെ അഭ്യര്‍ഥിച്ചു, ഒടുവില്‍ സഹായം തേടിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് സഹായ പ്രവാഹമാണുണ്ടായത്. ദേവികുളം സബ് കളക്ടര്‍ എസ്.പ്രേംകൃഷ്ണനാണ് തന്നോട് പഠനാവശ്യത്തിന് സാമ്ബത്തിക സഹായം തേടി വിദ്യാര്‍ഥികള്‍ എത്തിയ വിവരം ഫെയ്‌സ് ബുക്കില്‍ ഇട്ടത്. എന്‍ജിനീയറിങ്ങിന് പഠിക്കുന്ന മൂന്നാര്‍ സ്വദേശിയായ കുട്ടിയുടെ അച്ഛന്‍ നേരിട്ടെത്തിയാണ് ഫീസ് അടയ്ക്കാനായി 15,000 രൂപ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസംതന്നെ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി സിവില്‍ സര്‍വീസ് കോച്ചിങ് ഫീസ് അടയ്ക്കാനായി 6,000 രൂപ ആവശ്യപ്പെട്ട് സബ് കളക്ടര്‍ക്ക് ഫോണ്‍ ചെയ്തു.

രണ്ടുപേരുടെയും ആവശ്യങ്ങള്‍ വിവരിച്ച്‌ സബ് കളക്ടര്‍ തന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റുചെയ്തു. ഇത് പ്രചരിച്ചതോടെ നിരവധിയാളുകളാണ് സാമ്ബത്തിക സഹായവാഗ്ദാനം സബ് കളക്ടറെ അറിയിച്ചത്. കുട്ടികള്‍ ആവശ്യപ്പെട്ട പണം സമാഹരിച്ചശേഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ അച്ഛനെ ആര്‍.ഡി.ഒ. ഓഫീസില്‍ വിളിച്ചുവരുത്തിയും തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചും സബ് കളക്ടര്‍ കഴിഞ്ഞ ദിവസം പണം കൈമാറി.

ഇതിനുശേഷം സബ് കളക്ടര്‍ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിച്ച്‌ ഫെയ്‌സ് ബുക്ക് പോസ്റ്റുമിട്ടു. നിങ്ങള്‍ എല്ലാവരും പൊളി ആണ് ബ്രോസ്, എല്ലാവരും കൂടി ഒത്തുചേര്‍ന്ന് ശ്രമിച്ചപ്പോള്‍ രണ്ടുവിദ്യാര്‍ഥികളുടെ ഫീസ് നിസ്സാരമായി അടച്ചു. കുട്ടികളുടെ പേരില്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി സബ് കളക്ടര്‍ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

ജനങ്ങളോടൊപ്പം നിന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നും കയ്യടികള്‍ വാങ്ങിയിട്ടുണ്ട്. അങ്ങനെയാണ് കളക്ടര്‍ ബ്രൊയെന്ന സ്ഥാനപ്പേര് മലയാളികള്‍ സ്‌നേഹപൂര്‍വം നല്‍കിയത്. ഇതില്‍ ആദ്യ ആളായിരുന്നു കോഴിക്കോട് ജില്ലയുടെ മുന്‍ കളക്ടര്‍ ആയിരുന്ന എന്‍ പ്രശാന്ത്. സാധാരണ ഒരു ജില്ല കളക്ടര്‍ എന്നതില്‍ നിന്നും മാറി പലവിധത്തിലുള്ള ജനോപകാരപ്രദമായ നൂതന പരിപാടികളും നടപ്പിലാക്കി ഇദ്ദേഹം ശ്രദ്ധേയത നേടിയിട്ടുണ്ട്.

റോഡുകളിലെ കുഴിയടയ്ക്കാന്‍ സ്‌പോണ്‍സര്‍മാരെ തേടുന്ന നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്ന പദ്ധതിയും വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ സുലൈമാനിയും വിദ്യാര്‍ത്ഥികളുടേ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള സവാരി ഗിരിഗിരിയും യാത്രക്കാര്‍ക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ കണ്ടുപിടിക്കുന്നതിനുള്ള ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ആയ എയ് ഓട്ടൊയും പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നവരുടെ ചിത്രം ഏടുത്ത് കളക്ടര്‍ക്ക് അയച്ചുകൊടുക്കുന്ന പരിപാടിയായ ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റും, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തി കോഴിപീഡിയ എന്ന വിജ്ഞാനകോശപദ്ധതിയും എടുത്തു പറയേണ്ട കാര്യങ്ങളാണ്. സോഷ്യല്‍ മീഡിയയിലും സജീവസാന്നിധ്യമായ ഇദ്ദേഹത്തെ പൊതുജനങ്ങള്‍ സ്‌നേഹത്തോടെ കളക്ടര്‍ ബ്രൊ എന്നാണ് വിളിച്ചിരുന്നത്. ഈ കളക്ടര്‍ ബ്രൊയ്ക്ക് ശേഷമാണ് മറ്റൊരു ബ്രൊ കൂടി എത്തുന്നത്. അതും മൂന്നാറില്‍...

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top