Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എംബിബിഎസ് കോഴ്സിന് നാലര വര്‍ഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

എംബിബിഎസ് കോഴ്സിന് നാലര വര്‍ഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ നല്‍കാൻ സംസ്ഥാന സർക്കാർ.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുൻപാകെ സർക്കാർ അപ്പീല്‍ നല്‍കും. അപ്പീല്‍ വൈകുന്നത് മാനേജ്‌മെന്റുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ടായിരുന്നു. നാലര മുതല്‍ 10 ലക്ഷം രൂപ വരെയാണ് സ്വകാര്യ മേഖലയില്‍ ഫീസ് ഇനത്തില്‍ അധികം നല്‍കുന്നത്.

നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്നും അധികം വാങ്ങിയ അരവർഷത്തെ ഫീസ് വിദ്യാർത്ഥികള്‍ക്ക് തിരികെ നല്‍കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ദേശീയ മെഡിക്കല്‍ കമ്മിഷൻ ഇക്കഴിഞ്ഞ ജൂലായിലാണ് നിർദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ്.

ഇനി പ്രവേശനം നേടുന്നവർക്കും ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്. നാലര വർഷത്തെ (54 മാസം) അക്കാഡമിക് പഠനവും ഒരു വർഷത്തെ ഇന്റേണ്‍ഷിപ്പുമാണ് എംബിബിഎസിനുള്ളത്.

പഠന കാലയളവിലേക്ക് മാത്രം ഫീസ് വാങ്ങാനേ ന്യായമുള്ളൂ എന്നാണ് മെഡിക്കല്‍ കമ്മിഷന്റെ നിലപാട്.എന്നാല്‍ ഇതിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ച്‌ സ്റ്റേ നേടി. ഓഗസ്റ്റ് ഏഴാം തീയതിഉത്തരവ് സ്റ്റേ ചെയ്‌തെങ്കിലും സർക്കാർ ഇതുവരെ അപ്പീലിന് പോയിരുന്നില്ല. പിന്നാലെ സർക്കാർ സ്വകാര്യ മാനേജ്‌മെന്റികളെ സഹായിക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ടായിരുന്നു. തുടർന്നാണ് ഇപ്പോള്‍ അപ്പീല്‍ കൊടുക്കാനായി സർക്കാർ തയ്യാറായിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new