Tuesday, 07 Jul, 12.48 pm മലയാളി വാര്‍ത്ത

ന്യൂസ്
എന്‍.എന്‍ കോളേജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; ക്രൈംബ്രഞ്ച് ഡയറക്ടര്‍ അനുമതി നല്‍കി: വെള്ളാപ്പള്ളി നടേശന്‍ കുറ്റക്കാരന്‍?

കൊല്ലം എസ്.എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് സംബന്ധിച്ച കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഇതിനു ക്രൈംബ്രാഞ്ച് ഡയറക്ടര്‍ അനുമതി നല്‍കി. കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റംപത്രം സമര്‍പ്പിക്കുന്നത്. കുറ്റപത്രത്തില്‍ പരാതിക്ക് കയമ്ബുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റക്കാരനാണെന്നും കണ്ടെത്തിട്ടുണ്ടെന്നാണ് സൂചന.

നാളെയാണ് ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളിയും ഹൈക്കോടതിയെ സമീപിച്ചുണ്ട്. കോസില്‍ വെള്ളാപ്പള്ളി നടേശന്റെ മൊഴി കൊല്ലം ക്രൈംബ്രഞ്ച് സംഘം കഴിഞ്ഞ ആഴ്ച്ച രേഖപ്പെടുത്തിയിരുന്നു.

അന്വേഷത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രണ്ടാഴ്ച സമയം തേടിയിരുന്നു. കോളേജ് ജൂബിലി സ്മാരകമായ ഓഡിറ്റോറിയവും ലൈബ്രറിയും നിര്‍മിക്കാന്‍ സമാഹരിച്ച തുകയില്‍ നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നാണു കേസ്. അന്വേഷണം ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കമെന്നു ഹൈക്കോടതി 2019 ല്‍ ഉത്തരവിട്ടിരുന്നു. ഇതു പാലിച്ചില്ലെന്നു കാണിച്ച്‌ കൊല്ലം സ്വദേശിയും എസ്.എന്‍ ട്രസ്റ്റിന്റെ മെമ്ബറുമായിരുന്ന സുരേഷ് ബാബു നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോഴാണു സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. 1997-98 കാലത്തു നടന്ന ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഓഡിറ്റോറിയത്തിനും ലൈബ്രറിക്കും വേണ്ടി സമാഹരിച്ച തുകയില്‍ തിരിമറി നടത്തിയെന്നാണ് പരാതിക്കാരാന്റെ ആരോപണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top