Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ദര്‍ശനം

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ദര്‍ശനം

ഹോർട്ടികോർപ്പ് മുഖേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികള്‍ വിതരണം ചെയ്യും; ക്യാമ്പുകളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ തുടർന്നും പച്ചക്കറികളും മറ്റ് അവശ്യ കാർഷിക ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്

അടിമുടി നുണകളും അവാസ്തവ കഥകളും മാത്രം പ്രചരിപ്പിച്ച്‌ ജനങ്ങളെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ; ഭക്ഷണം കഴിക്കുന്നത് തെറ്റാണോ' എന്ന മുഖ്യമന്ത്രി ചോദ്യത്തെ വിമർശിച്ച്‌ മുൻ മന്ത്രി വി ശിവൻകുട്ടി

ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കും; കടലാക്രമണ വിഷയത്തില്‍ ശാശ്വത പരിഹരമാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോണ്‍

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കും. ചൊവ്വ, വ്യാഴം ദിനങ്ങളില്‍ ആണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ ക്യൂ ദര്‍ശനം. ദിവസവും എട്ട് മണിക്കൂറാണ് ദര്‍ശനം ഉണ്ടാകുക. അത്തരത്തില്‍ പ്രതിദിനം 2400 എന്ന നിലയിലാണ് വെര്‍ച്വല്‍ ക്യൂ പ്രവേശനം.

ഭക്തര്‍ക്ക് കൂടുതല്‍ സുഖമമായി ദര്‍ശനം സാധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

പദ്ധതി നടപ്പിലാകുന്നതിലൂടെ ദര്‍ശനത്തിന് ഭക്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തില്‍ മണിക്കൂറുകളോളം ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്ന പ്രതിസന്ധി ഇതിലൂടെ ഒഴിവാക്കാന്‍ ആകും എന്നാണ് കരുതുന്നത്.


ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന സമയം ക്ഷേത്രത്തില്‍ എത്തിയാല്‍ മതിയാകും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. പദ്ധതി വിജയം കാണുന്ന മുറയ്ക്ക് എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ദര്‍ശനം സാധ്യമാക്കാനാണ് ഗുരൂവായൂര്‍ ദേവസ്വം ലക്ഷ്യമിടുന്നത്.

ഓണം അടക്കം വരാനിരിക്കുന്ന ദിവസങ്ങളില്‍ ഭക്തര്‍ക്ക് വലിയ നിലയില്‍ പദ്ധതി ഉപകാരപ്രദമാകും എന്നാണ് കരുതുന്നതെന്നും ദേവസ്വം ബോർഡ് അധികൃതർ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new