ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു
പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും
തെലുങ്കാനയില്‍ വിദേശ വനിതയടക്കം രണ്ടുപേരെ ബലാത്സംഗം ചെയ്ത ഹംപി കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു ഗംഗാവതി കോടതി. പ്രതികളായ മല്ലേഷ് (22), സായി (21), ശരണപ്പ (27) എന്നിവര്‍ മൂന്നുപേര്‍ക്കും ആണ് വധശിക്ഷ വിധിച്ചത്. 2025 മാര്‍ച്ചില്‍ ആയിരുന്നു സംഭവം നടന്നത്. ഇസ്രയേലി വനിതയെയും ഹോംസ്‌റ്റേ നടത്തിപ്പുകാരിയെയും ആണ് ഇവര്‍ കൂട്ടബലാത്സംഗം ചെയ്തത്. കൂടാതെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിനോദ സഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
അതുപോലെ രണ്ട് ആഭ്യന്തര വിനോദസഞ്ചാരികളെ തല്ലിച്ചതക്കുകയും ചെയ്തു. അമേരിക്കന്‍ വിനോദ സഞ്ചാരിയെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ മൃതദേഹം കനാലിലേക്ക് തള്ളിയിടുകയായിരുന്നു. അടുത്ത ദിവസമാണ് തുംഗഭദ്ര കനാലില്‍ നിന്ന് മൃതദേഹം ലഭിച്ചത്. ഇതിനെതിരെ രാജ്യാന്തരതലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

