Sunday, 19 Jan, 5.33 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
ഹാവൂ രക്ഷപ്പെടുത്തി; നീണ്ട രണ്ടര മണിക്കൂര്‍ ശ്രമം; മെട്രോ ട്രാക്കിന്റെ തൂണില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

അഗ്നിരക്ഷാ സേനയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. രക്ഷപ്പെട്ട പൂച്ച താഴെ വന്നതോടെ റോഡിലൂടെ ഓടിപ്പോകുകയും ചെയ്‌തു. എന്നാല്‍ പൂച്ചയെ പിന്തുടര്‍ന്ന മൃഗസ്നേഹികള്‍ അതിനെ പിടിച്ച്‌ വെള്ളം കൊടുത്തു. ആശുപത്രിയിലേക്കു കൊണ്ടുപോയി അടിയന്തര ചികിത്സ നല്‍കുമെന്നും പറഞ്ഞു.

ഞായറാഴ്ച രാവിലെയായിരുന്നു പൂച്ച കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒടുവില്‍ ഫലം കാണുകയായിരുന്നു. ഉച്ചയോടെയായിരുന്നു പൂച്ചയെ രക്ഷിച്ചത് . ആറു ദിവസം മുന്‍പായിരുന്നു പൂച്ച തൂണില്‍ കയറിയത്. പൂച്ചയുടെ കരച്ചില്‍ കേട്ടു പരിശോധിച്ചപ്പോഴായിരുന്നു സംഭവം അറിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. പക്ഷേ മെട്രോ തൂണിന്റെ മുകളില്‍ കയറാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പൂച്ചയെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. മെട്രോ അധികൃതര്‍ തന്നെ ക്രെയിന്‍ എത്തിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയോടെയായിരുന്നു പൂച്ചയെ പിടിക്കാനുള്ള ശ്രമം തുടര്‍ന്നത്. സംഭവം അറിഞ്ഞ് നൂറു കണക്കിന് ആളുകള്‍ മെട്രോ തൂണിനു താഴെ റോഡില്‍ കൂടി വന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top