Dailyhunt
ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങള്‍ ചിതറി അമേരിക്ക ചൈനയില്‍ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കില്‍ ചെക്ക്‌ വെച്ച്‌ ട്രംപ്...!നമുക്ക് ഗോദയില്‍ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കല്‍ അമേരിക്കയുടെ വെടിക്കെട്ട്

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പല്‍ പ്രത്യക്ഷപ്പെട്ടു

യുഎസ് നാവികസേന ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച്‌ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്‌ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഹോര്‍മുസ് തടയാന്‍ നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഇറാനിയന്‍ തങ്ങളെ വെടിവയ്ക്കുകയോ സമാധാനപരമായി പോകുന്ന കപ്പലുകളെ വെടിവയ്ക്കുകയോ ചെയ്താല്‍ അവരെ നരകത്തിലേക്ക് അയക്കുമെന്നും ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാന്‍ യുഎസ് തയാറാണെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ നടന്ന ചര്‍ച്ചകളില്‍ ചില കാര്യങ്ങളില്‍ തീരുമാനം ഉണ്ടായി, പക്ഷേ, ഇറാന്‍ തങ്ങളുടെ ആണവോര്‍ജ പദ്ധതികളില്‍ നിന്ന് മാറാന്‍ തയാറായില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്‌ലാമാബാദില്‍ വച്ച്‌ നടന്ന ചര്‍ച്ചയില്‍ ഇറാനിയന്‍പ്രതിനിധികളുടെ വിശ്വാസം നേടാന്‍ യുഎസിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബഫ് പറഞ്ഞു. ചര്‍ച്ചയ്ക്ക് ശുഭപര്യവസാനം ഉണ്ടാകണമെന്ന് തങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ രണ്ട് മുന്‍ യുദ്ധങ്ങളുടെ അനുഭവം കാരണം എതിര്‍പക്ഷത്തെ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 3375 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്കുകള്‍. ഇറാനിലെ ഫൊറന്‍സിക് മെഡിസിന്‍ ഓര്‍ഗനൈസേഷനാണ് ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവിട്ടത്. ഇതില്‍ 2875 പുരുഷന്‍മാരും 500 പേര്‍ സ്ത്രീകളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഏതാനും ആഴ്ചകള്‍ക്കകം ഇറാനു പുതിയ വ്യോമപ്രതിരോധ സംവിധാനം നല്‍കാന്‍ ചൈന ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്നാമതൊരു രാജ്യം വഴിയാണു പ്രതിരോധസാമഗ്രികള്‍ അയയ്ക്കുക. തോളില്‍ വച്ച്‌ വെടിയുതിര്‍ക്കാവുന്ന 'മാന്‍പാഡ്‌സ്' എന്നറിയപ്പെടുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് കൈമാറുന്നതെന്നാണു യുഎസ് ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വൈറ്റ് ഹൗസോ ചൈനയോ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ ഭീഷണി മറ്റ് രാജ്യങ്ങളെ ബാധിക്കാനാണ് സാധ്യത. യുദ്ധം അവസാനിച്ചെന്ന് കരുതിയ ലോക രാഷ്ട്രങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new