Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടിച്ചു കുത്തി മഴ!! 3000 ഗ്യാസ് സിലിണ്ടറുകള്‍ ഒഴുകി പോയി..വൻ  ജാഗ്രതാ നിര്‍ദ്ദേശം..

ഇടിച്ചു കുത്തി മഴ!! 3000 ഗ്യാസ് സിലിണ്ടറുകള്‍ ഒഴുകി പോയി..വൻ ജാഗ്രതാ നിര്‍ദ്ദേശം..

രണ്ടാം വിവാഹത്തെ കുറിച്ച്‌ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതില്‍ മാർഗ്ഗരേഖകള്‍ നിശ്ചയിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

ഗുജറാത്തിലെ അമ്രേലിയില്‍ വനമേഖലയില്‍ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു...

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികള്‍ കൂടി അനുവദിച്ച്‌ റെയില്‍വേ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ദുരന്തം വിതച്ച്‌ കാലവർഷം. കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരജീവിതം താറുമാറായി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ കനത്ത പ്രളയത്തില്‍ മൂവായിരത്തോളം എല്‍പിജി സിലിണ്ടറുകള്‍ ഒലിച്ചുപോയി. ഗ്യാസ് നിറച്ചതും കാലിയായതുമായ സിലിണ്ടറുകള്‍ എച്ച്‌പിസിഎല്‍ പ്ലാന്റില്‍ നിന്നാണ് പുഴയിലൂടെ ഒഴുകിപ്പോയത്.

കനത്ത മഴയെത്തുടർന്ന് പ്ലാന്റില്‍ വെള്ളം കയറിയതാണ് അപകടത്തിന് കാരണമായത്. തീരത്തടിയുന്ന സിലിണ്ടറുകള്‍ കൗതുകത്തിന്റെ പേരിലോ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ വീട്ടിലേക്ക് കൊണ്ടുപോകരുതെന്ന് ജില്ലാ ഭരണകൂടം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, മഴയുടെ ശക്തി കുറഞ്ഞ് തുടങ്ങിയ മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാല്‍ഘർ തുടങ്ങിയ പ്രദേശങ്ങളില്‍ നിലവില്‍ ഓറഞ്ച് അലേർട്ടാണ്.

വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ രോഹിണിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. കനത്ത മഴ തുടരുന്ന ഡല്‍ഹിയിലെ രോഹിണി സെക്ടറിലാണ് നാലുനില കെട്ടിടം തകർന്നു വീണത്. കെട്ടിട നിർമാണത്തിനിടെ അപകടത്തില്‍പ്പെട്ട നിർമാണ തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഡല്‍ഹിയില്‍ നിന്ന് കേരളം ഉള്‍പ്പടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. രാജധാനി എക്സ്പ്രസ് 12 മണിക്കൂറോളം വൈകിയാണ് ഓടുന്നത്. കൊച്ചുവേളി എക്സ്പ്രസും വഴിതിരിച്ചുവിട്ടു.. ഡല്‍ഹി-ജയ്‌പൂർ ദേശീയപാതയില്‍ ഗുരുഗ്രാമിന് സമീപം പ്രധാന റോഡ് ഇടിഞ്ഞു താഴ്ന്നതോടെ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കുണ്ടായി. നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ സ്വകാര്യമേഖലയിലെ ജീവനക്കാരോട് അടക്കം വർക്ക് ഫ്രം ഹോമിന് നിർദേശം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new