വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു
ഇടുക്കി ചക്കുപള്ളം മാങ്കവലയിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ഗുഡല്ലൂർ സ്വദേശിനി പെരുമായി ആണ് മരിച്ചത്.
തോട്ടത്തില്‍ ഏലക്കായ വിളവെടുപ്പ് അടക്കമുള്ള പതിവ് ജോലികളില്‍ ഏർപ്പെട്ടിരിക്കെയാണ് അപ്രതീക്ഷിതമായി മുകളില്‍ നിന്നും വലിയ മരച്ചില്ല ഒടിഞ്ഞ് പെരുമായിയുടെ തലയിലേക്ക് വീണത്. കനത്ത മഴയെത്തുടർന്ന് മരച്ചില്ലകള്‍ക്ക് ബലക്ഷയം സംഭവിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. അപകടം നടന്നയുടൻ തന്നെ തോട്ടത്തിലുണ്ടായിരുന്ന മറ്റ് സഹത്തൊഴിലാളികളും തോട്ടം അധികൃതരും ചേർന്ന് ഇവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് സൂചനകളുള്ളത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം തമിഴ്‌നാട്ടിലെ ജന്മനാടായ ഗൂഡല്ലൂരിലേക്ക് കൊണ്ടുപോകുകയും ചെയ്യും.

