ഐഎസ്‌എല്‍ സീസണിലെ അവസാന മത്സരത്തില്‍ എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 20 പോയിന്റുമായി എഫ് സി ഗോവ ഏഴാം സ്ഥാനത്താണ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 47ാം മിനിറ്റിലാണ് ഫ്രഞ്ച് താരം കെവിൻ യോക്കിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തുന്നത്.
ബോക്സിന്റെ ഇടത് ഭാഗത്തു കൂടി ഡ്രിബിള്‍ ചെയ്‌തുകയറി യോക്ക് ഉതിർത്ത ഷോട്ട് ഗോവ ഗോള്‍കീപ്പർക്ക് ഒരവസരവും നല്‍കാതെ വലയിലെത്തി. 61ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് നെമില്‍ നേടിയ ഗോളിലൂടെ എഫ്‌സി ഗോവ സമനില പിടിക്കുകയും ചെയ്തു.
എന്നാല്‍ 80ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന വിജയഗോളെത്തുകയായിരുന്നു.

