ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ഹൈദരാബാദില്‍നിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്നു വിമാനം. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് സ്ഥിരീകരിച്ചതായി ഡിജിസിഎയും വ്യക്തമാക്കിയിട്ടുണ്ട്. ചണ്ഡീഗഡില്‍ ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പാണ് യാത്രക്കാരന്‍ സീറ്റിനു സമീപം സൂക്ഷിച്ചിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചത്. വിമാന ജീവനക്കാര്‍ അഗ്‌നിശമന സംവിധാനം ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് വിമാനത്തിന്റെ ആറ് അടിയന്തര സ്ലൈഡുകളിലൂടെ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്‌തെന്ന് ഡിജിസിഎ അറിയിച്ചു.

