Friday, 01 Nov, 7.22 am മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
ഇന്ന് കേരളപ്പിറവി ദിനം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും പകര്‍ന്നുകൊണ്ട് ഇന്ന് 63 വയസ്സ്.... ജാതി ജീര്‍ണതകള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായി മലയാളി മനസ് ഒരുമിക്കുന്നതിനുള്ള തുടര്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവിയെന്ന് മുഖ്യമന്ത്രി

ഇന്ന് കേരളപ്പിറവി ദിനം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷളും സ്വപനങ്ങളും പകര്‍ന്നുകൊണ്ട് ഇന്ന് 63 വയസ്സ്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത് 1956 നവംബര്‍ ഒന്നിനാണ്.

ഐക്യകേരളത്തിന് വേണ്ടി ദീര്‍ഘകാലം മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഇതോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ അരങ്ങേറി. അവയുടെയല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം.
കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ആത്മാഭിമാനമുള്ള ഒരു ജനത എന്ന നിലയ്ക്കു മലയാളക്കരയെ, ഇവിടുത്തെ ആള്‍ക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകണം. ജാതി ജീര്‍ണതകള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായി മലയാളി മനസ് ഒരുമിക്കുന്നതിനുള്ള തുടര്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവി എന്ന് ആശംസിക്കുന്നു. എല്ലാവര്‍ക്കും എന്റെ കേരളപ്പിറവി ആശംസകള്‍!' കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി കുറിച്ചു.

ലോകമെമ്ബാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. കേരളത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും സമൂഹത്തെ എന്നും സമ്ബന്നമാക്കിയ മൈത്രിയും ഒത്തൊരുമയും കാത്തുസൂക്ഷിക്കാന്‍ കൈകോര്‍ക്കാമെന്നും സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ലോകമെമ്ബാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടേയും സാഹോദര്യത്തിന്റേയും കെട്ടുറുപ്പില്‍ നവ കേരളം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ ഏവര്‍ക്കും മലയാളി വാര്‍ത്തയുടെ കേരളപ്പിറവി ദിനാശംസകള്‍

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top