Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റണ്‍സിൻ്റെ തകർപ്പൻ ജയം

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സൂപ്പര്‍ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും വീണ്ടും ഇന്ത്യൻ ജേഴ്‌സിയില്‍ ഒന്നിച്ചു. ഇന്നലെ തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പരിശീലന സെഷനിലാണ് ഇരുവരും ഒന്നിച്ചിറങ്ങിയത്. ഞായറാഴ്‌ചയാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

കഴിഞ്ഞ ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് കോലിയും രോഹിത്തും അവസാനമായി ഒരുമിച്ച്‌ കളിച്ചത്. ജൂലൈ 14-ന് ലോർഡ്‌സില്‍ നടന്ന മൂന്നാം ഏകദിനത്തിന് ശേഷം രണ്ടു മാസത്തിലേറെയുള്ള ഇടവേള കഴിഞ്ഞാണ് ഇരു വെറ്ററൻ താരങ്ങളും വീണ്ടും ഒന്നിച്ച്‌ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നത്.

പരിശീലനത്തില്‍ വിരാട് കോലി വളരെ മികച്ച ഫോമിലാണ് കാണപ്പെട്ടത്. നെറ്റ്‌സില്‍ ബൗളർമാരെ അനായാസം നേരിട്ട കോലി തന്‍റെ ട്രേഡ്‌മാര്‍ക് ഷോട്ടുകള്‍ പുറത്തെടുത്തു. കുല്‍ദീപ് യാദവിനെ ക്രീസിന് പുറത്തേക്കിറങ്ങി മിഡ്-വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയ കോലി, പിന്നാലെ നമൻ ധീറിനെതിരെ സ്ട്രെയിറ്റ് ഡ്രൈവിലൂടെ മറ്റൊരു സിക്‌സറും നേടി.

മഴ കാരണം അല്പം വൈകിയാണ് രോഹിത് ശർമ്മ രണ്ടാമത്തെ ഗ്രൂപ്പിനൊപ്പം ബാറ്റിങ്ങിനിറങ്ങിയത്. വിൻഡീസ് പേസർമാരുടെ വെല്ലുവിളി നേരിടാൻ സജ്ജമാകുന്നതിനായി പ്രസീദ് കൃഷ്‌ണയോട് ഷോർട്ട് ബോളുകള്‍ എറിയാൻ രോഹിത് ആവശ്യപ്പെടുകയും പുള്‍ ഷോട്ടുകള്‍ പരിശീലിക്കുകയും ചെയ്‌തു.

വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെയായിരുന്നു ഇന്ത്യൻ ടീമിന്‍റെ പരിശീലനം. ക്യാപ്റ്റൻ ശുഭ്‌മന്‍ ഗില്ലിനും മറ്റ് ഏകദിന ടീം അംഗങ്ങള്‍ക്കുമൊപ്പം വ്യാഴാഴ്‌ച തന്നെ ഇരുവരും തിരുവനന്തപുരത്ത് എത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new