Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേര്‍ന്ന് വ്യോമസേന ഉദ്യോഗസ്ഥൻ... മണിക്കൂറുകള്‍ക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേര്‍ന്ന് വ്യോമസേന ഉദ്യോഗസ്ഥൻ... മണിക്കൂറുകള്‍ക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി

ബരാമതിയില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്നുവീണു

കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്‍.. ലോക്‌സഭയില്‍ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതില്‍ നിന്ന് 'കേരളം' ..

റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച്‌ റഷ്യൻ ഉപ പ്രധാനമന്ത്രി..പക്ഷെ അപകടം..ട്രെയിൻ കടന്നു പോകുന്നത് ശത്രുരാജ്യങ്ങളിലൂടെ..

യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും, സേവന ദാതാക്കള്‍ക്കും ഘട്ടംഘട്ടമായി നിരക്കുകള്‍... എത്ര രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ്..?

രാജ്യദ്രോഹം. ഇന്ത്യയുടെ സുപ്രധാന വിവരങ്ങളടക്കം രഹസ്യ രേഖകള്‍ പാകിസ്ഥാന് കൈമാറി. രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങളും രഹസ്യ രേഖകളും ചോർത്തിയെന്ന ആരോപണത്തില്‍ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് വ്യോമസേന വൃത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും ഉദ്യോഗസ്ഥൻ്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ടതിനെത്തുടർന്നാണ് ഔദ്യോഗിക രഹസ്യ നിയമം പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഗുരുതരമായ വിവരച്ചോർച്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് പ്രാഥമിക അന്വേഷണം നടത്തിയത്. വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴിയോ വിദേശ ഏജന്റുമാർ വഴിയോ ഉള്ള 'ഹണിട്രാപ്പ്' അല്ലെങ്കില്‍ പണമിടപാടുകളാണ് വിവരങ്ങള്‍ ചോർത്തലിലേക്ക് എത്തിച്ചതെന്നാണ് സംശയം. ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകൻറെ മൊബൈലില്‍ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാള്‍ ചെയ്യിച്ചാണ് പ്രതിയായ ഉദ്യോഗസ്ഥൻ വിവര ചോർത്തലിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തല്‍.

ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശ ഏജൻസികളിലേക്ക് എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നും ഇതിന് പിന്നില്‍ വൻ ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും അറിയാൻ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new