Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച്‌ വനിതാ ഓഫീസര്‍ ശക്തി ശര്‍മ...

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച്‌ വനിതാ ഓഫീസര്‍ ശക്തി ശര്‍മ...

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റില്‍ ചാടി, നാടിനെ നടുക്കിയ ദുരന്തം...

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയില്‍ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു....

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച്‌ വനിതാ ഓഫീസർ ശക്തി ശർമ. സേനയുടെ നോണ്‍-മെഡിക്കല്‍ വിഭാഗത്തില്‍ നിന്ന് എയർ വൈസ് മാർഷല്‍ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറായി ശക്തി ശർമ . ഇന്ന് എയർ ഹെഡ്ക്വാർട്ടേഴ്സില്‍ എത്തിയ ശക്തി, അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയി ചുമതലയേല്‍ക്കുകയും ചെയ്തു.

1994 ജൂണ്‍ 18ന് ഇന്ത്യൻ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിലാണ് ശക്തി ശർമ ഓഫീസറായി ചുമതലയേറ്റത്. കരിയറിന്റെ വലിയൊരു ഭാഗവും വ്യോമസേനയുടെ വിദ്യാഭ്യാസ വിഭാഗത്തിലാണ് ശക്തി പ്രവർത്തിച്ചത്.വിവിധ പരിശീലന സ്ഥാപനങ്ങള്‍, എയർ സ്റ്റേഷനുകള്‍, കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, എയർ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സായുധസേനയും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിലും ശക്തി ശർമ പ്രധാന പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ചുമതലയില്‍ ഇന്ത്യൻ വ്യോമസേനയിലെ വിദ്യാഭ്യാസവും പരിശീലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതാണ് ശക്തി ശർമയുടെ ചുമതല. എയർ വൈസ് മാർഷല്‍ പദവിയിലെത്തുന്നതിന് മുമ്പും ശക്തി ശർമ ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടായിരുന്നു .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new