ഐപിഎല്ലില്‍ തിങ്കളാഴ്ചത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 3.4 ഓവറില്‍ രണ്ടിന് 25 റണ്‍സെന്ന നിലയില്‍ നില്‍ക്കെയെത്തിയ മഴ പിന്നീട് മൂന്നു മണിക്കൂറോളം തുടർന്നു.
പിന്നീട് മഴ മാറിനിന്നെങ്കിലും നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം അഞ്ച് ഓവർ മത്സരം പോലും നടത്താൻ സാധിക്കാതെ വരികയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും പോയന്റ് പങ്കുവെച്ചു.
മൂന്നു കളികളില്‍ നിന്നായി അഞ്ചു പോയിന്റോടെ പഞ്ചാബ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. മൂന്ന് കളികളില്‍ നിന്ന് ഒരു പോയന്റ് മാത്രമുള്ള കൊല്‍ക്കത്ത എട്ടാമതാണ്.

