Dailyhunt
ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങള്‍ ചിതറി അമേരിക്ക ചൈനയില്‍ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കില്‍ ചെക്ക്‌ വെച്ച്‌ ട്രംപ്...!നമുക്ക് ഗോദയില്‍ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കല്‍ അമേരിക്കയുടെ വെടിക്കെട്ട്

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പല്‍ പ്രത്യക്ഷപ്പെട്ടു

ഇറാനെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനും ഇസ്രായേലും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ ഈ മുന്നറിയിപ്പ്. ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാന്‍ ഇപ്പോള്‍ സ്വന്തം നിലനില്‍പ്പിനായി പോരാടേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, ഇറാഖ്, സിറിയ, യമന്‍ എന്നിവിടങ്ങളിലെ സായുധ സംഘങ്ങള്‍ എന്നിവരെ ഉപയോഗിച്ച്‌ ഇസ്രായേലിനെ ശ്വാസംമുട്ടിക്കാനാണ് ഇറാന്‍ ശ്രമിച്ചതെന്ന് നെതന്യാഹു ആരോപിച്ചു. 'അഗ്‌നിവലയം തീര്‍ത്ത് ഞങ്ങളെ തകര്‍ക്കാന്‍ നോക്കിയവരെ ഞങ്ങള്‍ തിരിച്ചു ശ്വാസംമുട്ടിക്കുകയാണ്. ചരിത്രപരമായ നേട്ടങ്ങളാണ് ഇസ്രായേല്‍ സൈന്യം കൈവരിച്ചിരിക്കുന്നത്. എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,' നെതന്യാഹു വ്യക്തമാക്കി.

ഇസ്ലാമാബാദില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ 20 മണിക്കൂറിലധികം നീണ്ടുനിന്ന ചര്‍ച്ചകള്‍ ഒടുവില്‍ തീരുമാനമാകാതെ പിരിഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും ഇറാന്റെ ആണവ പദ്ധതിയുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. യുഎസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ച വഴിമുട്ടാന്‍ കാരണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കി. ഇറാന്റെ കടുത്ത നിലപാടുകള്‍ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new