Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജനങ്ങള്‍ക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്

ജനങ്ങള്‍ക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്

ജനങ്ങള്‍ക്ക് ഇരുട്ടടി... രാജ്യത്ത് പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു. വാണിജ്യ എല്‍പിജി സിലിണ്ടറിന് 9.50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ 2,763 രൂപയും ഡല്‍ഹിയില്‍ 2,747.50 രൂപയാണ് വില. ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമൊന്നുമില്ല.

വാണിജ്യ പാചകവാതകത്തിന്റെ തുടർച്ചയായ വിലവർദ്ധന ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറികള്‍, കുടുംബശ്രീ ഉള്‍പ്പെടെയുള്ള ചെറുകിട ഭക്ഷ്യോല്‍പ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് കനത്ത ആഘാതമാകുകയും ചെയ്യും. നേരത്തെ തുടർച്ചയായ വിലവർധനവിന് പിന്നാലെ ഹോട്ടല്‍ ഉടമകള്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക്‌ വില വർദ്ധിപ്പിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new