Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുക്രെയ്നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തില്‍ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിനൊപ്പം കടലില്‍ ഇറങ്ങിയ 18 വയസ്സുകാരിക്ക് ജെറ്റ് സ്‌കി (വാട്ടര്‍ സ്‌കൂട്ടര്‍) അപകടത്തില്‍ ദാരുണാന്ത്യം. പതിനെട്ടാം ജന്മദിനത്തില്‍ത്തന്നെ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ ദുബായ് പൊലീസിന്റെ മറൈന്‍ റെസ്‌ക്യൂ ടീം അത്ഭുതകരമായി രക്ഷപ്പെടുത്തി. മൗറീഷ്യസില്‍ നിന്ന് ദുബായിലേക്ക് വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു ഇവര്‍.

തിരികെ വരുന്നതിനിടയില്‍ ഇരുവരും ജെറ്റ് സ്‌കി ഓടിക്കുന്ന സ്ഥാനം മാറിയതാണ് അപകടത്തിന് കാരണമായത്. പരിചയക്കുറവുള്ള പെണ്‍കുട്ടി നിയന്ത്രണം വിട്ട് ജെറ്റ് സ്‌കി അമിതവേഗത്തില്‍ ബ്രേക്ക് വാട്ടറിലേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും കടലിലേക്ക് തെറിച്ചുവീണു. പിറന്നാള്‍ ആഘോഷിച്ച പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മുങ്ങിമരിച്ചു. പാറക്കെട്ടുകള്‍ക്കിടയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ പെണ്‍കുട്ടിയെ അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചത്.

ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് തുറമുഖം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ദുബായ് പൊലീസിന്റെ വിക്ടിം സപോര്‍ട്ട് ടീം ഏറ്റവും വൈകാരികമായി കൈകാര്യം ചെയ്ത കേസുകളിലൊന്നാണിതെന്ന് ഫസ്റ്റ് ലഫ്. മീര അല്‍ ഹദാദ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new