Dailyhunt
ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

വെടിനിർത്തല്‍ ധാരണ അവസാനിക്കാൻ മണിക്കൂറുകള്‍.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്ബാക്കും..

വടക്കന്‍ ജപ്പാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സമുദ്രനിരപ്പില്‍ നിന്നും മൂന്ന് മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53ഓടെയാണ് ഭൂചലനം ഉണ്ടായത്. വടക്കന്‍ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രമാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്ബനം നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ ടോക്കിയോയില്‍ വരെ അനുഭവപ്പെട്ടു. നഗരത്തിലെ വന്‍കിട കെട്ടിടങ്ങള്‍ ഉള്‍പ്പെടെ സെക്കന്‍ഡുകളോളം ശക്തമായി കുലുങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

ഭൂചലനത്തെത്തുടര്‍ന്ന് വടക്കന്‍ തീരപ്രദേശങ്ങളില്‍ ആദ്യഘട്ട സുനാമി തിരമാലകള്‍ ഏതുസമയവും എത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാഹചര്യം അതീവ ഗുരുതരമായി കണക്കാക്കി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തിരമാലകളുടെ ഗതി നിരീക്ഷിച്ചുവരികയാണ്. തീരപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അടിയന്തരമായി ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ മാറണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new