Sunday, 19 Jan, 12.20 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
കൈവിട്ട ട്രോള്‍... സ്വന്തം പൗരത്വം മൂടിവെച്ച്‌ അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാള്‍ ഭാവിയില്‍ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, കുറഞ്ഞപക്ഷം ഗവര്‍ണറോ ആകുമെന്ന് സ്വാമി സന്ദീപാനന്ദഗിരി; ഉരുളയ്ക്ക് ഉപ്പേരിയായ മറുപടിയുമായി ഭക്തരും

പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തെ പരിഹസിച്ച്‌ സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സ്വാമി പരിഹസിച്ചത്. സ്വന്തം പൗരത്വം മൂടിവച്ച്‌ അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാള്‍ ഭാവിയില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കുറഞ്ഞ പക്ഷം ഗവര്‍ണറോ ആകുമെന്നും സന്ദീപാനന്ദ ഗിരി ഫേസേബുക്കില്‍ കുറിച്ചു. അതേസമയം കൊച്ചു കുട്ടികളെ ഇങ്ങനെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ടതിനെപ്പറ്റി പുലിവാല് പിടിച്ചിരിക്കുകയാണ് സ്വാമി.

സ്വാമിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് സ്വാമിയുടെ ഫേസ്ബുക്ക് നിറയുന്നത്. അവര്‍ ഒരിക്കലും സന്ദീപാനന്ദ ഗിരി ആവില്ല . കാരണം അവരെ കണ്ടാല്‍ അറിയാം അവരുടെ മാതാപിതാക്കള്‍ നല്ല പുണ്യകര്‍മ്മം ചെയ്തവരാണെന്ന്. നല്ല മാതാപിതാക്കള്‍ക്കാണ് നല്ല സ്വാഭാവമുള്ള കുട്ടികളുണ്ടാകുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്.

സ്വയം പിടിയിലാവാതിരിക്കാന്‍ കാറു കത്തിക്കുന്നതിനു മുന്‍പ് cctv ഓഫ് ചെയ്തിട്ടു മറ്റുള്ളവരില്‍ കുറ്റവാളിയെ തിരയുന്നതുപോലെ, അല്ലേ സ്വാമീ.

സ്വാമി എന്നതിന്റെ അര്‍ത്ഥം കണ്ടത്തേണ്ടിയിരിക്കുന്നു ഇനി നല്ല അര്‍ത്ഥം ആണെങ്കില്‍ ഇയാളെ അടിസ്ഥാനത്തില്‍ മാറ്റണം

ഇത്രയും തറ ആയ താന്‍ ഈ ഫോട്ടോ ഇട്ടില്ലെങ്കിലേ അതിശയം ഉള്ളു... തനിക്ക് ആരാടോ സ്വാമി എന്ന് പേരിട്ടത്.. തനിക്ക് കുട്ടികള്‍ നോക്കുന്ന അവയവത്തിന്റ ആവശ്യം ഇല്ലല്ലോ സ്വാമി അല്ലെ സ്വാമി.. എന്തായാലും സ്വന്തം രര ്േ കത്തിച്ച താന്‍ ഗവര്‍ണര്‍ എന്നല്ല ഒരു ഭരണഘടന തലപ്പത്തും വരാതെ ഇരുന്നാല്‍ മതി....

സന്ദീപാനന്ദസ്വാമിയെആദ്യം മുതലേ കേള്‍ക്കുന്ന ഒരാളാണ്ഞാന്‍. ആദ്യമെല്ലാം ഏഷ്യാനെറ്റില്‍ എന്നും രാവിലെ പരിപാടികള്‍ ഉണ്ടായിരുന്നു. പിന്നീട് മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പറയുന്നത് ഭഗവത്ഗീതയാണെങ്കിലും എല്ലാമത വിഭാഗത്തില്‍ പെട്ട സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ സരസമായി സദസ്സിനോട് സംവദിക്കുന്ന സ്വാമിയെഎനിക്ക് ഇഷ്ടപ്പെടാനുള്ള പ്രധാനകാരണം സാധാരണക്കാരുമാ യിട്ടുള്ളഅദ്ദേഹത്തിന്റെ അടുപ്പമാണ്.

ഉദാഹരണം സഹിതം ഒരു കാര്യം പറഞ്ഞു മനസ്സിലാക്കി തരാനുള്ള.താങ്കളുടെ കഴിവിനെ മാനിക്കുന്നു..
താങ്കളുടെ പാണ്ഡിത്യം അപാരം തന്നെ

എന്നാലും ഹിമാലയം പോലെ അറിവു കയ്യിലുണ്ടായിട്ടും ചീപ്പ് കൈയ്യടിക്കായ് വളിപ്പ് പറയുന്ന സന്ദീപിന്റെ അവസ്ഥ കൊടുക്കല്ലേ ഈശ്വരാ

സ്വാമീ.... നമിച്ചു...
.
ഞങ്ങളുടെ 101 രൂപയും... വെറ്റില അടക്കയും ദക്ഷിണ ആയി സ്വീകരിച്ചാലും...,

ഷിബുവിന്റെ അത്രയും കൂടി അറിവ് ഗവര്‍ണര്‍ ക്ക് ഇല്ല... സ്വാമി ആണ് പണ്ഡിതന്‍. എല്ലാം അറിയുന്നവന്‍

ഇതിലും വലിയൊരു ട്രോള്‍ ജീവിതത്തില്‍ കേള്‍ക്കാനോ കാണാനോ കിട്ടില്ല, ശിവ ശിവാ...

സ്വന്തം ആശ്രമം (ടൂറിസ്റ്റു ഹോം) കത്തിച്ചു 'തത്വമസി' അര്‍ത്ഥവത്താക്കിയ പടുവിഡ്ഠിയായ ഒരാള്‍ക്ക് എന്ത് ഭ്രാന്തും പറയാം.

ഹലോ മോദിജി അല്ലെ, ഇവിടെ ഒരു സ്വാമിയുടെ വീട്ടിലേക്കു ഒരു ലോഡ് ഇന്‍കംടാക്‌സ്‌കാരെ അയക്കണം.ഇങ്ങേരെകൊണ്ട് മനുഷ്യന് ഇവിടെ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ്.

താങ്കളുടെ പൗരത്യവും, പാണ്ഡിത്യവുമൊക്കെ ഇപ്പോഴും ആ ഭാഗത്തു തന്നെ ഒതുങ്ങി കിടക്കുകയാണല്ലേ ഷിബു സാമി

രാവിലെ എഴുന്നേറ്റ് സ്വാമിയുടെ പേജില്‍ കയറി പോസ്റ്റ് വായിക്കണം ചിരിക്കണം പോണം എന്നാണ് ഒരു സഹൃദയന്റെ കമന്റ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top