കേരളത്തിലെ കനത്ത മഴയ്ക്ക് താല്‍ക്കാലിക ശമനമെന്ന് ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോർട്ടുകള്‍. അടുത്ത ദിവസങ്ങളിലേയ്ക്ക് സംസ്ഥാനത്ത് ഒരു ജില്ലയിലും വലിയ രീതിയിലുള്ള മഴ മുന്നറിയിപ്പുകളോ റെഡ്-ഓറഞ്ച് അലേർട്ടുകളോ നിലവിലില്ല.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ടെങ്കിലും അത് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ തമിഴ്‌നാട് തീരത്തും ഗള്‍ഫ് ഓഫ് മന്നാറിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

