Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാപ്പ കേസ് പ്രതി സുഗതനെ തേടി  വിയ്യൂര്‍ ജയിലില്‍ എത്തിയ കത്ത്  ചിത്രയെ ശരിവച്ച്‌ ആഭ്യന്തരം; പക്ഷേ കൗണ്‍സില്‍ സ്ഥാനം തെറിച്ചേക്കും!!

കാപ്പ കേസ് പ്രതി സുഗതനെ തേടി വിയ്യൂര്‍ ജയിലില്‍ എത്തിയ കത്ത് ചിത്രയെ ശരിവച്ച്‌ ആഭ്യന്തരം; പക്ഷേ കൗണ്‍സില്‍ സ്ഥാനം തെറിച്ചേക്കും!!

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കില്‍ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

തിരുവന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗണ്‍സിലർ ആർ സുഗതന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി അയച്ച കത്ത് വിവാദം.. കത്ത് നല്‍കിയതില്‍ തുടര്‍നടപടിക്ക് പ്രസക്തിയില്ലെന്ന നിലപാടില്‍ ആഭ്യന്തര വകുപ്പ്.

തദ്ദേശവകുപ്പ് ആഭ്യന്തരവകുപ്പിന് നല്‍കിയ കത്ത് റദ്ദാക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. സുഗതന് അനുകൂലമായി കത്ത് നല്‍കിയ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും വിലയിരുത്തലുണ്ട്.

തദ്ദേശ വകുപ്പ് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കത്തെന്നും സ്വന്തമായി തീരുമാനമെടുത്തില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

വിഷയത്തില്‍ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുഗതന് അനുകൂലമായ കത്ത് വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ ഇനി സാധ്യതയില്ല.

എന്നാല്‍ സര്‍ക്കാരിന്റെ കത്ത് റദ്ദായ സാഹചര്യത്തില്‍ ആര്‍. സുഗതന് അനുവദിച്ച അവധിക്കും നിയമപരമായ നിലനില്‍പ്പില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new