Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാപ്പ പ്രതിയുടെ കൗണ്‍സിലര്‍ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!!  ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സുഗതനെ തേടിയെത്തിയ കത്തില്‍ ട്വിസ്റ്റ്

കാപ്പ പ്രതിയുടെ കൗണ്‍സിലര്‍ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സുഗതനെ തേടിയെത്തിയ കത്തില്‍ ട്വിസ്റ്റ്

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച്‌ CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോള്‍ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തില്‍ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കില്‍ കമ്മ്യൂണിസം നിലനില്‍ക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗണ്‍സിലർ ആർ സുഗതന് ബുദ്ധി ഉപദേശിച്ചത് സർക്കാർ ഉദ്യോഗസ്ഥ. സർക്കാർ ചട്ടങ്ങള്‍പോലും കാറ്റില്‍ പറത്തിയായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയുടെ രക്ഷാ പ്രവർത്തനമെന്നാണ് പുറത്ത് വരുന്ന വിവരം. അതായത് പുറത്തറിഞ്ഞാല്‍ തന്റെ ജോലിയെ പോലും വെട്ടിലാക്കുന്ന വലിയ നിയമ ലംഘനം നടത്തിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്ര. പോലീസ് സംരക്ഷണയോടെ പരോളിലിറങ്ങി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടോ എന്ന് തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ആര്‍. സുഗത തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയ്ക്ക് മുമ്പാകെ ചോദ്യമുന്നയിച്ചിരുന്നു.

ഈ ചോദ്യത്തിന് മറുപടി നല്‍കുന്നതിലാണ് ഉദ്യോഗസ്ഥ ഗുരുതരമായ വീഴ്ച വരുത്തിയത്. പരോള്‍ ലഭിക്കില്ല എന്ന് മാത്രം മറുപടി നല്‍കേണ്ടതിന് പകരം, അയോഗ്യത ഒഴിവാക്കാനുള്ള വഴി കൂടി ഉദ്യോഗസ്ഥ അങ്ങോട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. കൗണ്‍സിലില്‍ അവധി അപേക്ഷ നല്‍കി അത് വോട്ടെടുപ്പിലൂടെ പാസാക്കിയാല്‍ അംഗത്വം സുരക്ഷിതമാക്കാം എന്നായിരുന്നു ഈ കത്തിലെ പ്രധാന ഉള്ളടക്കം.

ഈ അസാധാരണ നടപടിയുടെ പേരിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്തത്. കാപ്പ (ഗഅഅജഅ) നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന കണ്ടെത്തല്‍. വകുപ്പ് മന്ത്രിയുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ മറികടന്നുകൊണ്ടാണ് ഉദ്യോഗസ്ഥ ഈ വഴിവിട്ട സഹായം ചെയ്തത്. ഫയലുകളില്‍ ദുരുദ്ദേശപരമായി മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയാണ് ഡോ. ചിത്ര കത്ത് തയ്യാറാക്കിയതെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള, കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ജനപ്രതിനിധി സ്ഥാനം എങ്ങനെ നിലനിര്‍ത്താമെന്ന് സര്‍ക്കാര്‍ സംവിധാനം തന്നെ ഉപദേശം നല്‍കിയത് വലിയ ഭരണഘടനാപരവും ധാര്‍മ്മികവുമായ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new