Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ണാടകയില്‍ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.. മരണം മൂന്നായി

കര്‍ണാടകയില്‍ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.. മരണം മൂന്നായി

കർണാടക ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ കാറിലുണ്ടായിരുന്ന ബാക്കി 5 പേർക്ക് പരുക്കേല്‍ക്കുകയുണ്ടായി. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് സൂചനകള്‍. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപൊളിച്ച്‌ യാത്രക്കാരെ പുറത്തെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new