മുപ്പത്തിയഞ്ചുകാരിയെ ഇരുപത്തിയേഴുകാരന്‍ വിവാഹം കഴിച്ചിട്ട് ഏഴുവര്‍ഷമായി. രണ്ടു പിഞ്ചു മക്കളും. രണ്ടു ദിവസത്തിന് മുമ്ബ് മക്കളെ ഭാര്യവീട്ടില്‍ കൊണ്ടുവിട്ടു. നിത്യേനയുള്ള വഴക്ക് മൂത്തപ്പോള്‍ ഷരീഫ് സുബൈദയെ കത്തി കൊണ്ട് കുത്തി. ശരീരത്തില്‍ മുപ്പതോളം തവണ കുത്തി. കൃത്യത്തിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷരീഫിനെ പോലീസ് പിടികൂടി. സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്.
മടിക്കേരി ടൗണിന് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാസര്‍കോട് ദേലംപാടി മെനസിനക്കാനയിലെ സുബൈദയാണ് (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷരീഫിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി കുടുംബവഴക്കിനിടെ ഷരീഫ് സുബൈദയെ കത്തികൊണ്ട് കുത്തുകയായിരുന്നു.
ഏഴുവര്‍ഷം മുമ്ബാണ് പെയിന്റിങ് തൊഴിലാളിയായ ഷരീഫ് സുബൈദയെ വിവാഹം ചെയ്തത്. അഞ്ചും മൂന്നും വയസ്സുള്ള രണ്ടു മക്കളുണ്ട്. ഷരീഫിന് സുബൈദയെ സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകത്തിന് രണ്ടുദിവസം മുമ്ബ് ഷരീഫ് മക്കളെ ഭാര്യവീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ക്വാര്‍ട്ടേഴ്സില്‍ ഷരീഫും സുബൈദയും മാത്രമുണ്ടായിരുന്നപ്പോഴാണ് കലഹവും തുടര്‍ന്ന് കൊലപാതകവും നടന്നത്. സംഭവം നടന്നയുടനെ ഓടിരക്ഷപ്പെട്ട ഷരീഫിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

